ഹരിത നിയമാവലി: ശില്‍പ്പശാല നടത്തി
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഹരിത നിയമാവലി നടപ്പിലാക്കാന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് ഷേര്‍ളി ജോസ് അധ്യക്ഷയായി. ടി എം വര്‍ഗീസ്, സിജു ഈരാളി, എല്‍സി വര്‍ഗീസ്, കെ പി അയ്യപ്പന്, ഗ്രേസി റാഫേല്‍, അല്‍ഫോന്‍സ പാപ്പച്ചന്, വനജ സദാനന്ദന്, കെ പി ചെറിയാന്, റിന്സണ് ഔസേപ്പച്ചന്, സിബി ജോസഫ്, ജോണ്സണ് ജോയല്‍, എഡ്വേര്‍ഡ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
ശുചുത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ പി ഗോപി, ബിഡിഒ ഏണസ്റ്റ് തോമസ് എന്നിവര്‍ ക്ളാസെടുത്തു. ഹരിത നിയമാവലി അനുസരിച്ച് വിവാഹസല്‍ക്കാരങ്ങള്‍ സംഘടിപ്പിച്ച റിന്സണ് അഞ്ജു ദമ്പതികളെ അനുമോദിച്ചു.
അങ്കമാലി ബ്ളോക്കിലെ പഞ്ചായത്തുകളിലെ വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ മാലിന്യം കുറയ്ക്കാനുതകുന്ന ഹരിത നിയമാവലി നടപ്പിലാക്കാന്‍ ബ്ളോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. കാറ്ററിങ് യൂണിറ്റികള്‍, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, വിവാഹ മണ്ഡപങ്ങള്‍ മുതലായ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.