വാര്‍ത്തകള്‍

02
Mar

ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ

ഐക്യരാഷ്ട്ര സഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്‌ വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ്‌ മന്ത്രി വി എസ്‌ സുനിൽകുമാർ അറിയിച്ചു.

ഇറ്റാലിയൻ സന്ദർശനത്തിന്റെ ഭാഗമായാണ്‌ കൃഷിമന്ത്രി റോം ആസ്ഥാനമായ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്‌എഒ) സന്ദർശിച്ചത്‌. ഓർഗനൈസേഷൻ പ്രതിനിധികളുമായി കാർഷിക സർവകലാശാല വിദഗ്ധരുൾപ്പെടെ നടത്തുന്ന തുടർ ചർച്ചകളിലൂടെയാകും പങ്കാളിത്തം ഉറപ്പാക്കുക. കൃഷി വകുപ്പിന്റെ ജൈവ കാർഷിക നയങ്ങൾക്കും ഓർഗനൈസേഷന്റെ വിദഗ്ധരുടെ സഹായമുണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു.

എഫ്‌എഒ ആസ്ഥാനത്ത്‌ നടന്ന ചർച്ചയിൽ ഓർഗനൈസേഷൻ കൃഷി വിഭാഗം അസിസ്റ്റന്റ്‌ ഡയറക്ടർ ജനറൽ റെൻവാംഗ്‌, ഡയറക്ടർ ഹാൻഡ്‌ ഡ്രയർ, ഗവേഷണ വിഭാഗം മേധാവി സമി ഗയ്ജി, സീനിയർ ടെക്നിക്കൽ ഓഫീസർ റോബർട്ട്‌ ഗൂയി, സംഘടനയുടെ ഫോറസ്ട്രി വിഭാഗം കൺസൾട്ടന്ര്‌ ഡോ. ഇല്യാസ്‌ അനിമോൻ എന്നിവർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...