വാര്‍ത്തകള്‍

09
Feb

അമൃതയില്‍ ഹരിത കേരളം പദ്ധതി ആരംഭിച്ചു

amruta സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസില്‍ വെച്ച് ഹരിത കാമ്പസ് ഉദ്ഘാടനം രാജ്യ സഭാംഗം അഡ്വ: കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും യാന്ത്രിയമായി ജീവിച്ചു പോകുന്ന നമ്മുടെ ജീവിതം കൂടുതല്‍ ചലനാത്മകവും ഉല്ലാസപ്രദവുമാക്കാന്‍ നമ്മുടെ ദിനചര്യയില്‍ കൃഷിക്ക് അല്പസമയം നല്‍കുന്നത് കൊണ്ട് സാധിക്കുമെന്ന് അഡ്വ സോമപ്രസാദ് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പരിമിതമായ സ്ഥല സൗകര്യമുള്ള ഫ്‌ളാറ്റുകളില്‍ പോലും ഗ്രോ ബാഗുകളുപയോഗിച്ച് ഇതു ചെയ്യാവുന്നതാനെന്നും അദ്ദേഹം സൂചിപ്പിച്ചു. വിഷ ലിപ്തമായ പച്ചക്കറികള്‍ വില കൊടുത്തു വാങ്ങൂന്ന മലയാളികളുടെ പൊതു മനോഭാവം മാറേണ്ടതുണ്ടെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു.

മാറാരോഗങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കാന്‍ ഇതു കാരണമായിട്ടുണ്ടെന്ന കാര്യം ഏവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ കാര്യം തിരിച്ചറിഞ്ഞ് ജൈവപച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കാന്‍ അമൃതാനന്ദമയീ മഠം മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്ന് അമൃതപുരി കാമ്പസില്‍ ജനപ്രതിനിധികളും വിദ്യാര്‍ഥികളും സംയുക്തമായി വിത്തിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...