വാര്‍ത്തകള്‍

09
Feb

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്‌ഥാപനാധികാരിയുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തിൽ നൽകണം.

ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. മികവുള്ള 50 പേർക്കായി മധ്യവേനലവധിക്കാലത്ത് ടിവി–ഫിലിം നിർമാണപരിശീലനത്തിനുള്ള ഉന്നത ശില്പശാലയും സംഘടിപ്പിക്കും.

മാലിന്യരഹിത സുന്ദരകേരളം, വിഷരഹിത കൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങൾ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കാൻ. മൊബൈൽ ഫോൺ കാമറ അടക്കം ഉപയോഗിച്ചു ന്യൂസ് ക്ലിപ്പിംഗ്സ് നിർമിക്കാം. പരമാവധി മൂന്നു മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പിംഗ്സാണ് തയ്യാറാക്കേണ്ടത്.

പ്രശസ്തകവി പ്രഭാവർമ രചിച്ച് ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസ് സംഗീത സംവിധാനവും ആലാപനവും നിർവഹിച്ച ഹരിതകേരളഗീതം എന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിനും മത്സരം നടത്തും. അനുയോജ്യമായ കലാരൂപങ്ങളിലൂടെയോ പ്രകൃതിദൃശ്യങ്ങളിലൂടെയോ ആവിഷ്കാരം നടത്തി വീഡിയോ ക്ലിപ്പിംഗ് അക്കാദമിക്ക് നൽകാം.

കേരള, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിങ്ങനെ എല്ലാ സിലബസിലുമുള്ള സ്കൂൾ വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. പത്താം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കും പ്ലസ് വൺ മുതൽ പ്രൊഫഷണൽ കോളജുകൾവരെയുള്ള വിദ്യാർഥികൾക്കും പ്രത്യേകമായാണ് മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്കാരത്തിന് വ്യക്‌തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.

അക്കാദമിയുടെ ദ്വിഭാഷാ മാസികയായ ‘മീഡിയയുടെ 2016 ഒക്ടോബർ–നവംബർ ലക്കത്തിലും ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എന്ന വെബ്സൈറ്റിൽ ഗാനവും ഓഡിയോ വേർഷനും ഹരിതകേരളഗീതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്‌ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾ 0484–2422275/2422068 എന്നീ നമ്പരുകളിൽ ലഭിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...