വാര്‍ത്തകള്‍

30
Dec

കൊണ്ടാഴി ഗ്രാമപഞ്ചായത്ത്-ഹരിതകേരളം പ്രവൃത്തികള്‍

കൊണ്ടാഴി ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളത്തിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍നിന്നും തരംതിരിച്ച് സംഭരിക്കുന്നതിനുള്ള നടപടിയായി. പടിഞ്ഞാറ്റൂര്‍ ശിവക്ഷേത്രം ചണ്ടിവാരി വൃത്തിയാക്കി. ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വായനശാല, കനാല്‍റോഡ് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.  മൂലങ്ങാട്ട് ചിറ ചണ്ടിവാരി വൃത്തിയാക്കി. പ്ലാസിറ്റ് വിരുദ്ധ സത്യപ്രതിജ്ഞ, ജനകീയ പ്ലാസ്റ്റിക് വിരുദ്ധ ഹരിതകേരളം റാലി എന്നിവ സംഘടിപ്പിച്ചു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കിറ്റുകളും പച്ചക്കറിതൈകളും വിതരണം ചെയ്തു. കോലക്കാട്ടുകുളം നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. നീലംകുളം, വലിയകുളം, കോലോത്തു ചിറ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.  ബഡ്സ് സ്കൂള്‍, ഹോമിയോ ഡിസ്പെന്‍സറി പരിസരം, കൊണ്ടാഴി സെന്‍റര്‍ എന്നീവിടങ്ങളിലെ പ്ലാസ്റ്റിക മാലിന്യങ്ങള്‍ സംഭരിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.  വടക്കുംകോണം കൂളിക്കുന്ന് ചെറിളിക്കുളം,കേരകകുന്ന് ചെക്ക്ഡാം, സ്വകാര്യ വ്യക്തിയുടെ കുളം എന്നിവ ചെളികോരി വൃത്തിയാക്കി. പന്തലാംമൂച്ചികുളം ചണ്ടിവാരി കൃഷിക്ക് പൊതുജനങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കി.  മാങ്കുളം ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ സ്റ്റുഡന്‍സ് പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, വിമുക്തഭടന്‍മാര്‍, വ്യാപാരി വ്യവസായികള്‍ സാമൂഹ്യ സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു.

20161208_095011    img_0008

04    07

14-1   11

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...