വാര്‍ത്തകള്‍

14
Dec

പുതിയ കാര്‍ഷിക സംസ്‌കാരത്തിനായി പ്രയത്‌നിക്കണം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

നവകേരള സൃഷ്ടിക്കായി പുതിയ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തഴവയല്‍ ഏലായില്‍ ഹരിത കേരളം മിഷന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് കാര്‍ഷികോത്പാദനത്തില്‍ പ്രാധാന്യം നല്‍കണം. തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി ഉപയോഗിക്കണം. ഉപയോഗിക്കാത്തതായി ഒരുതുണ്ട് ഭൂമി പോലും ഉണ്ടാവരുത്. കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിനുള്ള വലിയ യത്‌നത്തില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കാളികളാകണം. കാര്‍ഷിക മേഖലയിലെ മികവിന് വാര്‍ഡ് തലം മുതല്‍ പുരസ്‌കാരങ്ങളേര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കണം. നിലവിലെ പരീക്ഷണഘട്ടത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് പരമാവധി നേട്ടം കൈവരിക്കാനാകണം മന്ത്രി പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ ആമുഖപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ മിത്ര റ്റി പദ്ധതി വിശദീകരിച്ചു. എന്‍ വിജയന്‍പിള്ള എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി സന്തോഷ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷെര്‍ളി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീലേഖ കൃഷ്ണകുമാര്‍(കുലശേഖരപുരം), അയ്യാണിക്കല്‍ മജീദ്(ഓച്ചിറ), എസ് ശ്രീലത(തഴവ), കടവിക്കാട്ട് മോഹനന്‍(തൊടിയൂര്‍), പി സെലീന(ആലപ്പാട്), എ ഡി സി (ജനറല്‍) വി സുദേശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ ഗിരിജാകുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...