വാര്‍ത്തകള്‍

13
Dec

ഹരിതകേരളം പദ്ധതി ജനങ്ങള്‍ അഭിമാന ബോധത്തോടെ ഏറ്റെടുക്കണം : മന്ത്രി എം.എം. മണി

വികസന രംഗത്ത്‌ പുതിയ കാഴ്‌ചപ്പാട്‌ മുന്നോട്ടു വയ്‌ക്കുന്ന ഹരിതകേരളം പദ്ധതികള്‍ ജനങ്ങള്‍ അഭിമാനബോധത്തോടെ ഏറ്റെടുക്കണമെന്ന്‌ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. മുരിക്കാശ്ശേരി പാവനാത്മാ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ഹരിതകേരളhr-idk-mm1 മിഷന്‍ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, വിദ്യാഭ്യാസ രംഗത്തെ മാറ്റം, ഭൂപരിഷ്‌ക്കരണ നിയമം എന്നിവ പോലെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയായി ഹരിതകേരളം പദ്ധതിയും സാമൂഹിക ബോധത്തില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളീയര്‍ അഭിമാനബോധത്തോടെ ഏറ്റെടുക്കണം. കേരളത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമായ സാമൂഹിക മുന്നേറ്റം വികസനരംഗത്തെ വളര്‍ച്ചക്ക്‌ പ്രയോജനപ്പെടുത്തണം. നമ്മുടെ ചെറുതും വലുതുമായ എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കുകയും ശുചിയായി സൂക്ഷിക്കുകയും വേണം. ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ പരിസരവും ഗ്രാമങ്ങളും പട്ടണങ്ങളും ശുചിത്വമുള്ളതായി സൂക്ഷിക്കാന്‍ നിരന്തരശ്രമം ഉണ്ടാകണം. കീടനാശിനിയും രാസവളവും ഉപയോഗിക്കാത്ത ജൈവകൃഷി കേരളത്തിന്റെ തനതായ മാര്‍ഗ്ഗമായി ഭാവിയില്‍ മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഊര്‍ജ്ജത്തിനും ജലത്തിനും ഭക്ഷണത്തിനും വേണ്ടിയായിരിക്കും ഭാവിയിലെ യുദ്ധങ്ങള്‍. ഇപ്പോള്‍ത്തന്നെ ലോകത്ത്‌ നടക്കുന്ന യുദ്ധങ്ങളും കടന്നുകയറ്റങ്ങളും ഊര്‍ജ്ജ സ്രോതസ്സിനും ജലത്തിനും വേണ്ടിയുള്ളതാണെന്ന്‌ പരിശോധിച്ചാല്‍ ബോധ്യമാകും.

നമുക്ക്‌ ആവശ്യമുള്ള മുഴുവന്‍ അരിയും സ്വന്തമായി ഉല്‌പാദിപ്പിക്കാന്‍ കഴിയില്ലെങ്കിലും തരിശായിക്കിടക്കുന്ന പതിനായിരക്കണക്കിന്‌ ഏക്കര്‍ പാടങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കാന്‍ കഴിയണം. ജനങ്ങളുടെയാകെ പൊതുലക്ഷ്യമായി ഹരിതകേരളം പദ്ധതി ഏറ്റെടുത്താല്‍ ഭാവി തലമുറയ്‌ക്ക്‌ പ്രയോജനമാകുമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, ജില്ലാകലക്‌ടര്‍ ജി.ആര്‍. ഗോകുല്‍, ഫാ. ജയിംസ്‌ മംഗലശ്ശേരി, ഇടുക്കി ബ്ലോക്ക്‌ പhr-idk-mmഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഗസ്‌തി അഴകത്ത്‌, വാത്തിക്കുടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. രാജു, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ നോബിള്‍ ജോസഫ്‌, ലിസമ്മ സാജന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്റ്‌ സി.വി. വര്‍ഗ്ഗീസ്‌, സി.പി.ഐ ഇടുക്കി നിയോജകമണ്‌ഡലം സെക്രട്ടറി എം.കെ. പ്രിയന്‍, മുരിക്കാശ്ശേരി പാവനാത്മാ കോഴേജ്‌ ബര്‍സാര്‍ ഫാ. ജെയിംസ്‌ പുന്നപ്ലാക്കല്‍, ഹൈറേഞ്ച്‌ ഡെവലപ്‌മെന്റ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സെലിന്‍ മാത്യു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീജ പി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുത്തുങ്കല്‍ തോട്‌ ദേവംമേട്‌ മുതല്‍ പെരിയാര്‍ തീരം വരെയുള്ള 15 കിലോമീറ്റര്‍ വൃത്തിയാക്കല്‍ പ്രവൃത്തി ഉദ്‌ഘാടനം ജില്ലാകലക്‌ടര്‍ ജി.ആര്‍. ഗോകുലും പച്ചക്കറി തൈ നടീല്‍ ഉദ്‌ഘാടനം സിനിമ സംവിധായകന്‍ വിനീഷ്‌ നായരും നിര്‍വഹിച്ചു.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...