വാര്‍ത്തകള്‍

09
Dec

ഹരിത കേരളം മിഷന്‍റെ ജനപിന്തുണ വിളിച്ചോതി ശുചീകരണയജ്ഞം

കേരളത്തിന്‍റെ ഹരിതശോഭ വീണ്ടെടുക്കുന്നതിനുള്ള ജനകീയ യജ്ഞമായ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ശുചീകരണ പരിപാടിക്ക് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണയോടെ തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. പഴങ്ങാലം മുടീപ്പടീക്കല്‍ കുളം നവീകരണ പരിപാടി ഫീഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. കല്ലുംതാഴം ജംഗ്ഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന് എം നൗഷാദ് എം എല്‍ എ നേതൃത്വം നല്‍കി. പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ശുചീകരണ പരിപാടി എം മുകേഷ് എം എല്‍ എ ഉദ്ഘാടനംചെയ്തു. കളക്ടറേറ്റ് വളപ്പില്‍ നടന്ന ശുചീകരണം ജില്ലാ കളക്ടര്‍ മിത്ര റ്റി ഉദ്ഘാടനംചെയ്തു. സബ് കളക്ടര്‍ ഡോ എസ് ചിത്ര, അസിസ്റ്റന്റ് കളക്ടര്‍ ആശ അജിത്ത്, എ ഡി എം ഐ. അബ്ദുല്‍ സലാം, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. കൊല്ലം കോര്‍പ്പറേഷന്‍റെ വിവിധ ഡിവിഷനുകളിലായി എട്ടോളം ജലസ്രോതസുകള്‍ ശുചീകരിച്ചു. 55 ഡിവിഷനുകളിലും മാലിന്യ നിക്ഷേപം നടത്തുന്ന ഒരു സ്ഥലം കണ്ടെത്തി ശുചീകരണം നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് അതത് മേഖലകളിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. വാടി കടപ്പുറത്ത് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നിരവധിപേര്‍ പങ്കാളികളായി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രദീപ്, ആര്‍ ഷീബ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ട്രാക്കിന്റെ (ട്രോമാ കെയര്‍ ആന്‍റ്  റോഡ് ആക്‌സിഡന്‍റ് എയ്ഡ് സെന്‍റർ ഇന്‍ കൊല്ലം) നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടി ആര്‍ ടി ഒ ആര്‍.തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ സി.ആര്‍.ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ആര്‍ ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് റിട്ട ആര്‍ ടി ഒ പി.എ.സത്യന്‍, ജോയിന്‍റ് സെക്രട്ടറിമാരായ വെസ്റ്റ് സി ഐ വി.എസ്. ബിജു, ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ട്രഷറര്‍ സന്തോഷ് തങ്കച്ചന്‍, ചാര്‍ട്ടര്‍ മെമ്പര്‍മാരായ ഫയര്‍ ഫോഴ്സ് ഓഫീസര്‍ ഹരികുമാര്‍, ആര്‍ എം ഒ ഡോ. അനില്‍കുമാര്‍, റോണാ റിബെയ്റോ, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു. ശുചീകരണത്തിനു ശേഷം വൃക്ഷത്തൈകള്‍ നട്ടു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് പോലീസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജു ലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹ്മാന്‍, പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ സനോജ്, ജിജു സി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...