വാര്‍ത്തകള്‍

09
Dec

തോട്ടിലെ മാലിന്യം വാരി മന്ത്രിമാര്‍ മാതൃകയായി, ഹരിതകേരളം പദ്ധതിക്ക് ഉജ്ജ്വല തുടക്കം

2bമുണ്ടു മടക്കിക്കുത്തി, മണ്‍വെട്ടിയും കുട്ടയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു ടി. തോമസും ചെളിയും ചവറും നിറഞ്ഞ തോട്ടിലിറങ്ങി. മുട്ടൊപ്പം വെള്ളത്തില്‍ നിന്ന് വെട്ടിവാരിയപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് ചവറിന്റെ കൂമ്പാരം. ചവര്‍ നീക്കി മന്ത്രിമാര്‍ മാതൃക കാട്ടിയതോടെ പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് തുടക്കമായി. പത്തനംതിട്ട നഗരത്തെ ചുറ്റി ഒഴുകുന്ന തച്ചന്‍പടി-കണ്ണന്‍കര നീര്‍ച്ചാലില്‍ നിന്ന് മാലിന്യം നീക്കിയാണ് മന്ത്രിമാര്‍ ഹരിതകേരളം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഹരിതകേരളത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് ആരംഭമായി. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നീര്‍ച്ചാലിന്റെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങി. തോടിനെ ശുചിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി മാത്യു ടി. തോമസ് ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പരിസര ശുചീകരണത്തില്‍ ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കക്കൂസ് മാലിന്യം വീട്ടില്‍ തന്നെ സംസ്‌കരിക്കുന്ന മലയാളി അടുക്കള മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നു. വീട്ടുവളപ്പില്‍ തന്നെ പച്ചക്കറി നട്ടു വളര്‍ത്തണമെന്ന ചിന്തയും നമുക്കുണ്ടാവണം. ജലം പാഴാക്കുന്നതിനും നിയന്ത്രണം വേണം. അതുകൊണ്ടാണ് ബഹുജന പങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ എല്ലാ വാര്‍ഡുകളും ഒരു വികസന പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഇതില്‍ പങ്കാളികളാവുന്നു. ഒരു ദിവസത്തെ പരിപാടി കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും ലക്ഷ്യം നേടിയ ശേഷം മാത്രമേ പ്രവൃത്തി അവസാനിപ്പിക്കാവൂയെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചയുടെ പടിവാതിലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ജലസുരക്ഷയുടെ വലിയ സന്ദേശമായ ഹരിതകേരളം പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ശുചിത്വശീലം വളര്‍ത്താന്‍ ഉറവിട മാലിന്യ സംസ്‌കരണം പ്രോത്‌സാഹിപ്പിക്കണം. ഹരിതാഭമായ കേരളത്തിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം. ജലസുരക്ഷ, മാലിന്യസംസ്‌കരണം, കൃഷി എന്നിവ ഉള്‍പ്പെടുത്തിയാണ് ഹരിതകേരളം പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ നിര്യാണത്തില്‍ ഒരു നിമിഷം മൗനമാചരിച്ച ശേഷമാണ് ജില്ലാതല ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. എം. എല്‍. എമാരായ വീണാജോര്‍ജ്, രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. കെ. ജേക്കബ്, എ. ഡി. എം അനു എസ്. നായര്‍, ഹാഫിസ് മുഹമ്മദ് ഷാഫി മൗലവി, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്ത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കുടുംബശ്രീ, എസ്.പി.സി, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...