09
Dec
ജില്ലാ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
0 Comment
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ജില്ലാ പഞ്ചായത്ത് പരിസരത്തെ മാലിന്യം നീക്കം ചെയ്തു. ചപ്പുചവറുകളും ഇവിടെ നിന്ന് മാറ്റി. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറി അനില്‍കുമാര്‍ എന്നിവരും ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി.