09
Dec
അക്ഷയകേന്ദ്രങ്ങളിലും ശുചീകരണം
0 Comment
ഹരിത കേരള മിഷന് : അക്ഷയ കേന്ദ്രങ്ങളിലും ശുചീകരണം
ഹരിത കേരള മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ പരിസര ശുചീകരണത്തോടൊപ്പം വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാരാമണ്‍ അക്ഷയ കേന്ദ്രത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന് നായര്‍ ജാതിമരത്തൈ നട്ട് നിര്‍വഹിച്ചു. ജില്ലാ ഇ-ഗവേണന്‍സ് മാനേജര്‍ കെ.ധനേഷ്, സംരംഭകന് റോജി ജേക്കബ് മാത്യു എന്നിവര്‍ പങ്കെടുത്തു.