വാര്‍ത്തകള്‍

05
Dec

ഹരിതകേരളത്തിനായി നാടുണരുന്നു – ഗ്രാമങ്ങളുടെ പങ്കാളിത്തം അനിവാര്യം

നാടിന്റെ ഉന്നതിക്കായി സംസ്ഥാനത്ത് ഒട്ടാകെ ഡിസംബര്‍ 8 മുതല്‍ തുടങ്ങുന്ന ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അഭ്യര്‍ത്ഥിച്ചു.ഇതിനു മുന്നോടിയായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള കോര്‍കമ്മറ്റിയോഗം കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്നു. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം പദ്ധതിയില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.  ഡിസംബര്‍ 8 ന്  സംസ്ഥാന വ്യപകമായി നടക്കുന്ന വിവിധ പ്രവൃത്തി ഉദ്ഘാടനത്തില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും സര്‍ക്കാര്‍ ഓഫീസികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഗ്രാമങ്ങള്‍ തോറും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുടംബശ്രീ യൂണിറ്റുകള്‍ സന്നദ്ധസംഘനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള എല്ലാവരെയും ഹരിത കേരളം പദ്ധതിയില്‍ പങ്കാളിയാക്കണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇതിനകം ലഭിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുത്ത് നടത്താം. സ്‌കൂള്‍ അംസംബ്ലികളില്‍ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 8 വരെ കുട്ടികളില്‍  പൊതുബോധം  വളര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തങ്ങള്‍ വളര്‍ത്തുന്നതിനും പ്രേരണ നല്‍കുന്ന പ്രഭാഷണങ്ങള്‍ നടത്തണം. സ്‌കൂളിലെ എസ്.പി.സി കള്‍ ,സ്‌കൗണ്ട് ഗൈഡസ്, എന്‍.സി.സി, എന്‍.എസ്.എസ് എന്നീ ഗ്രൂപ്പുകളുടെ സക്രിയമായ പങ്കാളിത്തം പദ്ധതിയുടെ വിജയത്തിനായി അതതു സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം.

ഗ്രാമതലത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ,പൊതുകിണറുകളും ജലാശയങ്ങളും വൃത്തിയാക്കല്‍ ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങള്‍ നീക്കല്‍ മഴവെള്ള സംഭരണികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കേണ്ടത്. തടയണകള്‍ നിര്‍മ്മിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കണം. പരിസര ശുചീകരണം മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധനല്‍കേണ്ടത്. വീടുകള്‍ ഹോട്ടലുകള്‍, അറവുശാലകള്‍, ആശുപത്രികള്‍ തുടങ്ങിയ കേന്ദ്രങ്ങളുടെ പരിസരങ്ങള്‍ ശുചീകരിക്കണം.

അത്യാവശ്യമായ പച്ചക്കറിയിനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തുടക്കം ഈ ദിനത്തിലാകാം. പച്ചക്കറി ഉത്പാദന കലണ്ടര്‍ ഇതിനായി പഞ്ചായത്ത് തലത്തില്‍ ഉണ്ടാക്കണം. കൃഷിവകുപ്പ് ജീവനക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കണം. കര്‍ഷകര്‍, ഗ്രൂപ്പുകള്‍, കുടംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തവും ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം. തരിശ് ഭൂമിയില്‍ വിളവിറക്കല്‍ തുടങ്ങിയ കാര്‍ഷിക മുന്നേറ്റമുണ്ടാക്കുന്ന പദ്ധതികളും ഗ്രാമങ്ങള്‍ തോറും ഏറ്റെടുക്കാം. കലാസാംസ്‌കാരിക കായിക രംഗത്തെ പ്രശസ്തര്‍, കര്‍ഷകര്‍, വ്യവസായികള്‍, പല സര്‍വീസില്‍ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയെല്ലാം ഉള്‍കൊള്ളിച്ചാണ് സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കമിടുന്നത്. സന്നദ്ധ സേവനത്തിലൂടെ നാടിന്റെ പുരോഗതി എന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ട് വകയിരുത്താതെ തന്നെ മുഴുവന്‍ ആളുകളെയും നാടിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്. ഓരോ വീടുകളിലുമെത്തുന്ന കുടംബശ്രീ അംഗങ്ങള്‍ ഹരിത കേരളത്തിന്റെ സന്ദേശം പങ്കുവെക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍ എന്നിവര്‍ സംസാരിച്ചു. കോര്‍കമ്മറ്റി അംഗങ്ങളായ ജില്ലാ തല വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ഹരിതകേരളം -പ്രത്യേക യോഗം ഇന്ന്

സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയോടനുബന്ധിച്ചുള്ള പ്രത്യേക യോഗങ്ങള്‍ ശനിയാഴ്ച നടക്കും. രാവിലെ 11 ന് സദ്ധസംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്കുള്ള ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന യോഗമാണ് നടക്കുക. ഉച്ചയ്ക്ക് 2 ന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാര്‍ക്കുമുള്ള യോഗം നടക്കും. യോഗത്തില്‍ മുഴുവന്‍ ആളുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

 

(02-12-2016)

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...