വാര്‍ത്തകള്‍

05
Dec

ഹരിതകേരളം ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഹരിതകേരളം പദ്ധതിയുടെ ഭാഗമയി ജില്ലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ പരിപാടികള്‍ നടത്താന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 8 ന് സംസ്ഥാന വ്യാപകമായി തുടക്കമിടുന്ന പദ്ധതിയെകുറിച്ച് മുഖ്യമന്ത്രിയുമായുള്ള വീഡിയോകോൺഫറന്‍സിന് ശേഷമാണ് കളക്‌ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഓരോ വാര്‍ഡിലും പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ളതും ഏറ്റവും ഗുണകരവുമായ ഒരു പദ്ധതിക്ക് അന്നേ ദിവസം തുടക്കമിടണം. മണ്ണ് ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കണം. നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ചുള്ള രൂപരേഖ ഓരോ പഞ്ചായത്തും മുന്‍കൂട്ടി തയ്യാറാക്കണം. സ്‌കൂളുകള്‍ സന്നദ്ധ സംഘടനകള്‍ ക്ലബ്ബുകള്‍ തുടങ്ങി മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഹരിതകേരളമെ ദീര്‍ഘ വീക്ഷണമുള്ള പദ്ധതിയില്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിനു മുന്നോടിയായി ജില്ലാതലത്തില്‍ പ്രത്യേക യോഗങ്ങള്‍ ഇതിനായി ചേരും. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍,ഒ.ആര്‍.കേളു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എസ്.എച്ച്.സനല്‍കുമാര്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(29-11-2016)

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...