മാലിന്യ സംസ്കരണം : നൂതനാശയങ്ങൾ സമർപ്പിക്കാം.

ഗ്രാമീണ-നഗര സാമൂഹിക വികസനത്തിന്റെ നിർണ്ണായകവും അവിഭാജ്യവുമായ ഘടകമാണ് ഖരമാലിന്യ സംസ്കരണം. മാലിന്യ സംസ്കരണ രംഗത്തിൽ നിലവിൽ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്നങ്ങൾക്കു നൂതനാശയം വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്‌, കെ-ഡിസ്ക്, കില, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. മാലിന്യസംസ്കരണ മേഖലയിൽ, നൂതനാശയരൂപീകരണ പ്രക്രിയയിലൂടെ പരിഹാരം തേടേണ്ട വിഷയങ്ങളെ, സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാർട്ട് അപ്പുകളെയും ആശയ ദാതാക്കളെയും ഉൾപ്പെടുത്തി, സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യംചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യ സംസ്കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ, വിഭവ പുനരുപയോഗവും പരിപാലനവും എന്നീ വിഷയ മേഖലകളിൽ ഉൾപ്പെടുന്ന മുപ്പതിലധികം പ്രശ്നങ്ങൾക്കാണ് ഹാക്കത്തോൺ വഴി പരിഹാരം തേടാൻ ശ്രമിക്കുന്നത്. നവംബർ 3-നു ആരംഭിക്കുന്ന ഹാക്കത്തോൺ പ്രക്രിയ 2023 ഫെബ്രുവരിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പരിഹാരങ്ങളാക്കി മാറ്റാനും ഉദ്ദേശിക്കുന്നു. നൂതനാശയ പരിഹാരങ്ങൾ സമർപ്പിക്കുന്നതിനായി കെ-ഡിസ്കിന്റെ ആഭിമുഖ്യത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു: തദ്ദേശ വകുപ്പ് മന്ത്രി 2023 നവംബർ 3-നു, 5 മണിയ്ക്ക് യൂണിവേഴ്സിറ്റി കോളേജിൽ വച്ച് കേരളീയം പരിപാടിയുടെ ഭാഗമായി നിർവഹിച്ചു. നവംബർ 3 മുതൽ ഡിസമ്പർ 3 വരെ സ്റ്റാർട്ട് അപ്പുകൾക്കും, സ്ഥാപനങ്ങൾക്കും ആശയ ദാതാക്കൾക്കും നൂതനാശയ പരിഹാരങ്ങൾ https://kdisc.innovatealpha.org എന്ന പോർട്ടൽ വഴി സമർപ്പിക്കാം
IMG-20231123-WA0047
.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...