പ്രകൃതിയെ തൊട്ടറിഞ്ഞ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി….

പ്രകൃതിയെ തൊട്ടറിഞ്ഞ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി….

വിദ്യാർത്ഥികൾക്ക് പുതിയ അറിവും അനുഭവങ്ങളും പകർന്നു നൽകിയ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു മെയ് 26 ന് രാവിലെ അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ തുടക്കംകുറിച്ച ത്രിദിന ക്യാമ്പിൽ 14 ജില്ലകളിൽ നിന്നുള്ള 59 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി മൂന്നാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.

പ്രകൃതി സൗഹൃദ ചിത്ര രചന,ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ സെക്ഷനുകൾ, ഇരവികുളം നാഷണൽ പാർക്ക്, മൂന്നാർ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീൽഡ് സന്ദർശനം, ഗ്രൂപ്പ് ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി.പഠനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഗ്രീൻ അംബാസിഡർമാരായി പ്രഖ്യാപിച്ചു ഹരിതകേരളം മിഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവർത്തകൻ ഡോ.ജോമി അഗസ്റ്റിൻ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ക്ലാസ്സ്‌ നയിച്ചു.ഹരിതം കേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായവരാണ് ക്യാമ്പിൽ പങ്കെടുത്തത്.അടിമാലിയില്‍ ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരം നടത്തിയതും തുടർന്ന് പഠനോത്സവം സംഘടിപ്പിച്ചതും.പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. ബ്ലോക്ക് -കോർപറേഷൻ തലത്തിൽ പങ്കെടുത്ത 9000 ത്തോളം പേരിൽ നിന്നും മത്സര വിജയികളായ 629 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്.പരിസ്ഥിതി ഗവേഷകൻ ഡോ.സുജിത് വി ഗോപാലൻ,അലൻ, ആദർശ്, അജയ്, നവകേരളംകർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ, പ്രോഗ്രാം ഓഫീസർ സതീഷ് ആർ വി,ഹരിത കേരളം മിഷൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലിജി മേരി ജോർജ്, പ്രോഗ്രാം അസോസിയേറ്റ് കാർത്തിക എസ്,ജിഷ്ണു എം,ജില്ലാ കോർഡിനേറ്റർമാർ, ഹരിതകേരളം മിഷൻ യങ് പ്രൊഫഷണലുകൾ തുടങ്ങിയവർ പഠനോത്സവത്തിന് നേതൃത്വം നൽകി.

ഇരവികുളത്തോട് ഇണങ്ങി വിദ്യാർത്ഥികൾ..

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായ വരയാടുകളെ നേരിട്ട് കണ്ടത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്റെ മാത്രം പ്രത്യേകതയായത് കൊണ്ട് തന്നെ അവയോടൊപ്പം ചിത്രങ്ങൾ എടുത്തും മഞ്ഞും തണുപ്പ് ഒക്കെ മറികടന്ന് പ്രകൃതിക്ക് ഒപ്പം നടന്നു കയറുകയായിരുന്നു ഹരിത കേരളം മിഷൻ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ഇരവികുളം ദേശീയ ഉദ്യാനത്തിൽ എത്തിയ വിദ്യാർത്ഥികൾ.മെയ് 27 ന് രാവിലെ തുടങ്ങിയ ഇരവികുളം ദേശീയ ഉദ്യാനം സന്ദർശനം ഉച്ചയോടെ സമാപിച്ചപ്പോൾ ഇരവികുളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായ വരയാടുകൾക്ക് അപ്പുറം നീലക്കുറിഞ്ഞി,അവിടെയുള്ള അപൂർവ ഇനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ പക്ഷികൾ തുടങ്ങിയവയെല്ലാം വിദ്യാർത്ഥികൾ പരിസ്ഥിതി ഗവേഷകർക്കൊപ്പം നിരീക്ഷിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

പക്ഷികളെ കണ്ടും കേട്ടും….

പക്ഷികളെ അടുത്ത് നിരീക്ഷിക്കുന്നതിനും കൂടുതൽ അറിയുന്നതിനും വിദ്യാർത്ഥികളുമായി മൂന്നാർ ലച്ച്മി എസ്റ്റേറ്റ് സന്ദർശനം നടത്തി. കാടിനോട് ചേർന്നുള്ള യാത്രയിൽ പക്ഷികളെ കൂടാതെ ശലഭങ്ങളും വിവിധ ഇനം സസ്യ വൈവിദ്ധ്യങ്ങളെയും പരിചയപ്പെടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...