ശുചിത്വ മാലിന്യസംസ്കരണം

Clean Kerala

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു.  ഇന്ന് കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർമ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. സമ്പൂർണ്ണ മാലിന്യമുക്തി (zero waste), പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് ചുരുക്കല്‍ (reduce), പുനരുപയോഗം, പുനഃചംക്രമണം (recycling), തിരിച്ചെടുക്കല്‍ (recovery) എന്നീ ഘടകങ്ങളാണ് ഇതിൽ പ്രധാനം.
ലക്ഷ്യങ്ങള്‍
 1. പുതിയ നഗര ഖര-മാലിന്യസംസ്‌ക്കരണ നിയമപ്രകാരം ഒരു സാധാരണ പൗരന്റെ ഉത്തരവാദിത്തവും ചുമതലയും വ്യക്തമാക്കി അവബോധം സൃഷ്ടിക്കുക.
 2. ഉത്തരവാദിത്ത മാലിന്യ പരിപാലനരീതികള്‍ അവലംബിക്കുന്നതിനോട് പൗരന്മാരില്‍ അനുകൂല മനോഭാവവും ശീലങ്ങളും ഉണ്ടാക്കി സമൂഹത്തിലാകെ ഒരു പുതിയ മാലിന്യപരിപാലന സംസ്‌കാരം സൃഷ്ടിക്കുക.
 3. സങ്കീര്‍ണ്ണമായ മാലിന്യപരിപാലനപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം സാധ്യമാക്കുന്നതിനുമുളള സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക.
 4. ശാസ്ത്രീയ മാലിന്യപരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സുസ്ഥിരമാക്കുക.

പ്രവര്‍ത്തനങ്ങള്‍

kerala-clean-up

 1. ഗാര്‍ഹിക/സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ തന്നെ ഉല്പാദകന്റെ ഉത്തരവാദിത്തത്തില്‍ സംസ്‌കരിക്കുന്ന രീതിയും (വികേന്ദ്രീകൃത ഉറവിട ജൈവമാലിന്യ സംസ്‌ക്കരണം) അത് സാധ്യമാകാത്ത ഇടങ്ങളില്‍ കമ്മ്യൂണിറ്റിതല കമ്പോസ്റ്റിംഗ് / ബയോമെഥനേഷന്‍ രീതി ഉചിതമായ തലങ്ങളിലും (അയല്‍ക്കൂട്ടം/ വാര്‍ഡ്/ തദ്ദേശ ഭരണ സ്ഥാപനം) പ്രാവര്‍ത്തികമാക്കുന്നതാണ്.
 2. അജൈവ മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ തരംതിരിച്ച് വൃത്തിയാക്കി ശേഖരിച്ച് പുന:ചംക്രമണം ഉറപ്പാക്കുന്നതിനുളള സംവിധാനം സൃഷ്ടിക്കുന്നതാണ്.
 3. ദ്രവമാലിന്യ പരിപാലനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത സംവിധാനങ്ങള്‍ ഉചിതമായ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതാണ്.
 4. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം തന്നെ നൂതന രീതിയിലുളള കേന്ദ്രീകൃത സംസ്‌കരണ സംവിധാനങ്ങളും നടപ്പാക്കുന്നതാണ്.
 5. മാലിന്യ സംസ്‌കരണത്തിന് ഓരോ വീട്ടിലും നിലവില്‍ ഏത് രീതിയാണ് അവലംബിക്കുന്നതെന്ന് വിലയിരുത്തിയതിനുശേഷം ജൈവ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് എന്നിവയില്‍ ഏത് രീതിയാണ് പ്രായോഗികമാകുക എന്ന് കണ്ടെത്തുകയും ആ രീതിയിലേയ്ക്ക് മാറുന്നതിന് വീട്ടുകാരെ സജ്ജരാക്കുകയും ചെയ്യുന്നതാണ്.
 6. ചന്തകള്‍, അറവുശാലകള്‍, കല്ല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
 7. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
 8. ഉറവിട മാലിന്യ സംസ്‌കരണം വ്യാപകമാക്കുകയും അനുയോജ്യമായ മാലിന്യ സംസ്‌കരണ സങ്കേതങ്ങള്‍ ഉപയോഗിച്ച് മാലിന്യത്തെ ജൈവകൃഷിക്ക് അനുയോജ്യമായ വളമാക്കി മാറ്റി വീടുകളില്‍ തന്നെ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുന്നതാണ്.
 9. ബയോഗ്യാസ് സംവിധാനങ്ങളും തുമ്പൂര്‍മുഴി മാതൃകയിലുളള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും, പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്‌കരിക്കുന്നതിന് ആവശ്യമുള്ള സംവിധാനങ്ങളും വിവിധ തലങ്ങളില്‍ ഏര്‍പ്പെടുത്തുന്നതാണ്.
 10. മാലിന്യം കുറയ്ക്കുക (Reduce), വസ്തുക്കളുടെ പുനരുപയോഗം (Reuse) പ്രോത്സാഹിപ്പിക്കുക, പുന:ചംക്രമണം (Recycle) ഉറപ്പാക്കുക എന്നീ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതാണ്.
 11. അനുകൂലമായ മനോഭാവവും ശീലങ്ങളും രൂപീകരിക്കുന്നതിനും സുരക്ഷിത മാലിന്യ പരിപാലന സംസ്‌കാരം വളര്‍ത്തുന്നതിനും അനുയോജ്യമായ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും കാമ്പയിനും സംഘടിപ്പിക്കുന്നതാണ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...