പച്ചത്തുരുത്ത് വ്യാപനത്തിന് വിപുല കര്‍മ പരിപാടികളുമായി ഹരിതകേരളം മിഷന്‍

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകളുടെ വ്യാപനത്തിന് ബൃഹത് പരിപാടിയുമായി  ഹരിതകേരളം മിഷന്‍. 1000 ത്തിലധികം പുതിയ പച്ചത്തുരുത്തുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയില്‍ ഒന്നു വീതം എന്ന തോതില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകള്‍ നടും. ഇതിനു പുറമേ 405 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 870 പുതിയ പച്ചത്തുരുത്തുകള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടക്കമാകും. പുതിയ പച്ചത്തുരുത്തുകളില്‍ 203 എണ്ണവും കാസര്‍ഗോഡ് ജില്ലയിലാണ്. 50 ഏക്കറില്‍ ചവറ KMML ല്‍  ആരംഭിക്കുന്ന പച്ചത്തുരുത്ത് വ്യവസായ സ്ഥാപനങ്ങളുടെ വളപ്പില്‍ തീര്‍ക്കുന്ന പച്ചത്തുരുത്തില്‍  ശ്രദ്ധേയമാകും. തിരുവനന്തപുരത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ രണ്ട് ഏക്കറിലും പൂഞ്ഞാര്‍ IHRD എ‍ഞ്ചിനീയറിംഗ് കോളേജ് കാമ്പസ്, ആലപ്പുഴ കെ.എസ്.ഡി.പി. എന്നിവിടങ്ങളില്‍ 10 ഏക്കര്‍ വീതവും സ്ഥലങ്ങളില്‍ പച്ചത്തുരുത്തിന് തുടക്കം കുറിക്കും. ഒരു ബ്ലോക്കില്‍ ചുരുങ്ങിയത് ഒരു മാതൃകാ പച്ചത്തുരുത്തും ഇതോടൊപ്പം സജ്ജമാക്കും. കണ്ടല്‍ ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടല്‍ ചെടികള്‍ മാത്രം ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകള്‍ ആരംഭിക്കും. ഇതിനുപുറമെ ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്ന് തെക്കന്‍ ജില്ലകളിലെ വിവിധ ഇടങ്ങളിലായി 7 ഏക്കറിലും പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടും.

പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കിയാണ് അതാതിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ തീര്‍ക്കുന്നത്. തുടക്കം മുതലും തുടര്‍ന്നുള്ള പരിപാലനത്തിലും ജനകീയ പങ്കാളിത്തവുമുണ്ടാകും. ജനങ്ങളില്‍ നിന്നും നാടന്‍ വൃക്ഷതൈകളുടെ ശേഖരണം, പരസ്പരം തൈകള്‍ കൈമാറാനുള്ള പരിപാടി എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, കൃഷി വകുപ്പ്, ഔഷധസസ്യ ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫോറസ്ട്രി കോളേജ് തുടങ്ങിയവയും പച്ചത്തുരുത്ത് വ്യാപന പരിപാടികളില്‍ പങ്കാളികളാവുകയാണ്.

കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ സംസ്ഥാനത്ത് 856.23 ഏക്കറിലായി 2950 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചത്. പ്രതികൂല കാലാവസ്ഥകളുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നാശം നേരിട്ട പച്ചത്തുരുത്തുകളുടെ പുനഃസൃഷ്ടിക്കായി പുതിയ തൈകള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടപ്പിലാക്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങള്‍, തരിശു ഭൂമി എന്നിവിടങ്ങളില്‍ പ്രാദേശികമായി വളരുന്ന ചെടികള്‍ നട്ടു വളര്‍ത്തി പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുന്ന ചെറുകാടുകള്‍ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്ത് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അരസെന്റു മുതല്‍ എത്ര വിസ്തൃതിയിലും പച്ചത്തുരുത്ത് നിര്‍മ്മിച്ചെടുക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ നേരിടുന്നതിലും നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ അവസ്ഥയിലേയ്ക്ക് ചുവടു വയ്ക്കുന്നതിലും മരങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.

2050 ല്‍ സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്ന അവസ്ഥ  കൈവരിക്കുന്നതില്‍ പച്ചത്തുരുത്തുകള്‍ക്ക് സുപ്രധാന പങ്കു വഹിക്കാനാകും.  ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ച് ഹരിതകേരളം മിഷന്‍ ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അവസ്ഥാ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...