ആസൂത്രണവും നിര്‍വഹണവും

ആസൂത്രണവും നിര്‍വഹണവും
  1. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയുടെ ഭാഗമായി വേണം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തേണ്ടത്. ജന പങ്കാളിത്തത്തോടെ പ്രാദേശികമായി ശേഖരിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ ഉപയോഗിച്ച് ഒരു അടിസ്ഥാന രേഖ (baseline document) തയ്യാറാക്കുക എന്നതാണ് ഇതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനം. വിവര ശേഖരണത്തിനുളള (ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകള്‍ എന്നിവയുടെ സര്‍വ്വേ; ശുചിത്വം, ജലസ്രോതസ്സുകള്‍ എന്നിവയെ സംബന്ധിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ മുതലായവ) ഫോര്‍മാറ്റുകള്‍ സംസ്ഥാന മിഷന്‍ ഗ്രൂപ്പുകള്‍ തയ്യാറാക്കി ലഭ്യമാക്കുന്നതാണ്.
  2. ഇപ്രകാരം തയ്യാറാക്കുന്ന ബേസ്‌ലൈന്‍ ഡോക്യുമെന്റിനെ അടിസ്ഥാനമാക്കി പദ്ധതി ആസൂത്രണത്തിന് നിശ്ചയിച്ചിട്ടുളള വേദികളില്‍ വിശദമായി ചര്‍ച്ച ചെയ്തും പ്രാദേശികതല കൂടിയാലോചനകള്‍ നടത്തിയും വിദഗ്ദ്ധ സഹായം ഉപയോഗപ്പെടുത്തിയും തദ്ദേശഭരണ സ്ഥാപന തലത്തില്‍ ഓരോ ദൗത്യത്തിനും വകുപ്പുകളുടെ വികസന പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുളള വിശദമായ പദ്ധതി തയ്യാറാക്കേണ്ടതാണ്. ഇത്തരത്തില്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ ഓരോ ദൗത്യത്തിനും അവലംബിക്കേണ്ട രീതിശാസ്ത്രം ചുവടെ നല്‍കിയിട്ടുണ്ട്.                                                                                                                                                                          (a) ശുചിത്വ – മാലിന്യ സംസ്‌കരണം :- ഏറ്റവും താഴെതലത്തില്‍ / ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയുന്ന ജൈവ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരിക്കുകയും അതിനു കഴിയാത്തവ മാത്രം അനുയോജ്യമായ മറ്റു തലങ്ങളില്‍ സംസ്‌കരിക്കുകയും ചെയ്യുക (വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്‌കരണം) എന്ന രീതി പ്രാവര്‍ത്തികമാക്കുന്ന തരത്തില്‍ വേണം പദ്ധതി തയ്യാറാക്കേണ്ടത്. അതായത് ഗാര്‍ഹിക/സ്ഥാപനതലങ്ങളില്‍ സംസ്‌കരിക്കാന്‍ കഴിയുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കുകയും അതിനു കഴിയാത്തവ മാത്രം അയല്‍ക്കൂട്ടം, കമ്മ്യൂണിറ്റി, വാര്‍ഡ്, തദ്ദേശ ഭരണസ്ഥാപനം തുടങ്ങിയ അനുയോജ്യമായ തലത്തില്‍ സംസ്‌കരിക്കുന്നതിനുമുളള പദ്ധതിതയ്യാറാക്കേണ്ടതാണ്. അജൈവ മാലിന്യം പുന:ചംക്രമണ വിധേയമാക്കുന്നതിലേക്ക് തരംതിരിച്ച് വൃത്തിയാക്കി കൈമാറുകയും ആയത് മെറ്റീരിയല്‍ റിക്കവറി ഫസിലിറ്റി കേന്ദ്രത്തിൽ കൃത്യമായി എത്തിക്കുന്നതിനും വേണ്ട സംവിധാനങ്ങൾ സൃഷ്‌ടിക്കുന്ന തരത്തിൽ പദ്ധതി തയ്യാറാക്കണം.                                                                                                                                                                   (b) മണ്ണ് – ജല സംരക്ഷണം :- നിലവിലുള്ള ജലസ്രോതസ്സുകൾ സംരക്ഷിച്ച് ശുദ്ധീകരിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പാക്കി ജലലഭ്യതയും ഉത്പാദന ക്ഷമതയും വർധിപ്പിക്കുന്നതിനും ഉതകുന്ന സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി തയ്യാറാക്കേണ്ടതാണ്.                                                                                                             (c) കൃഷി വികസനം :- മാലിന്യ സംസ്കരണത്തിൽ നിന്നും ലഭിക്കുന്ന കമ്പോസ്റ്റിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജൈവകൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ട സമഗ്ര പദ്ധതി തയ്യാറാക്കണം. കൃഷിക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതിയും (Area Based Plan) അല്ലാത്ത ഇടങ്ങളിൽ കർഷകരെ യോജിപ്പിച്ചു കൊണ്ടുള്ള പദ്ധതിയും (Farmer Based Plan) തയ്യാറാക്കി അവയെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ക്രോഡീകരിക്കണം.
  3. ഇത്തരത്തിൽ ഗ്രാമ/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ തയ്യാറാക്കുന്ന പദ്ധതികൾ ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നീ തലത്തിൽ ക്രോഡീകരിച്ച് ദൗത്യരേഖ (Mission Document) തയ്യാറാക്കേണ്ടതാണ്.
  4. തയ്യാറാക്കിയ പദ്ധതിയെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ പ്രയോജക്റ്റുകളായി രൂപപ്പെടുത്തി അവയുടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെയും വാർഷിക പദ്ധതിയുടെയും ഭാഗമാക്കി നടപ്പിലാക്കണം. വകുപ്പുകൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്നതാണ്.
  5. ജില്ലാതലത്തിൽ വിവിധ പരിപാടികളുടെയും വകുപ്പുകളുടെയും ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനവും സമന്വയവും ആസൂത്രണത്തിൽ ഉറപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്വം ആസൂത്രണ സമിതിയ്ക്കായിരിക്കും.
  6. പദ്ധതി തയ്യാറാക്കുന്നതിനുള്ള മേഖലാതല മാർഗ്ഗ നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.
  7. കൃഷി വികസനം, വാട്ടർഷെഡ് മാനേജ്‍മെന്റ് തുടങ്ങിയവയുടെ കാര്യത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉൾപ്പെടെ വകുപ്പുകൾ മുഖേന ലഭ്യമാക്കുന്ന ഫണ്ടുകൾ പൂർണ്ണമായും തദ്ദേശഭരണ സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ ചെലവഴിക്കുവാൻ കഴിയുകയില്ലെങ്കിലും സമന്വയ സാധ്യതകൾ പ്രയോജനപ്പെടുത്തി നിർവ്വഹണം നടത്തുന്നതിന് കഴിയുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. സമന്വയം സാധ്യമാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും അത് യാഥാർത്ഥ്യത്തിൽ കൂടുതൽ വികസന നേട്ടം കൈവരിക്കുന്നതിനും അതിലൂടെ ജനങ്ങൾക്ക് കൂടുതൽ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കും എന്നതിനാൽ ഇതൊരു അവസരമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ കാണേണ്ടതാണ്.
  8. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (കിഫ്‌ബി) ഉപയോഗിച്ച് നടപ്പാക്കുന്ന പ്രോജക്ടുകൾ പ്രസ്തുത നിയമത്തിൽ വിവക്ഷിക്കുന്നതു പോലെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ രൂപീകരിച്ച് അവ മുഖേനയായിരിക്കും നിർവ്വഹണം നടത്തുക.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...