ഐ എച്ച് ആർ എം എൽ യുഎൻഡിപി പദ്ധതി

അഞ്ചുനാട് യുഎൻഡിപി പദ്ധതി

സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും : അഞ്ചുനാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പദ്ധതി

പശ്ചിമഘട്ടവും ഹൈറേഞ്ച് മേഖലയും
പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യവും മറ്റെങ്ങുമില്ലാത്തവിധം ജൈവവൈവിധ്യവുള്ള ഭൂവിഭാഗമാണ് പശ്ചിമഘട്ടം. വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണിത്. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ 6 ശതമാനം മാത്രമാണ് പശ്ചിമഘട്ടത്തിന് ഉള്ളതെങ്കിലും രാജ്യത്ത് കാണപ്പെടുന്ന സസ്യങ്ങൾ, മത്സ്യം, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ, സസ്തനികൾ എന്നിവയുടെ 30 ശതമാനത്തിലധികം ഇവിടെയുണ്ട്. 4.5 കോടി ആളുകൾ ഉപജീവനത്തിനായി പശ്ചിമഘട്ടത്തെ നേരിട്ട് ആശ്രയിക്കുന്നു. 24.5 കോടി ജനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് അതിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ.

പശ്ചിമഘട്ടത്തിലെ തന്നെ സവിശേഷമായ ഭൂപ്രദേശമാണ് ഹൈറേഞ്ച് പർവത ഭൂപ്രകൃതി. വളരെ സമ്പന്നമായ ജൈവവൈവിധ്യം, സങ്കീർണ്ണമായ മനുഷ്യ-പാരിസ്ഥിതിക ബന്ധങ്ങൾ, വർദ്ധിക്കുന്ന വികസന സമ്മർദ്ദങ്ങൾ, കുറയുന്ന വിഭവങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഇതിൻ്റെ സവിശേഷത.

ഹൈറേഞ്ച് ഭൂപ്രകൃതി നേരിടുന്ന പ്രധാന വെല്ലുവിളികൾ

●    പ്രധാന ആവാസവ്യവസ്ഥകൾക്ക് സംഭവിച്ച കേടുപാടുകൾ
●    അതിവേഗം ഇല്ലാതാവുന്ന ജൈവ വൈവിധ്യം
●    അധിനിവേശ സസ്യ-ജീവജാലങ്ങളുടെ പെരുക്കം
●    മനുഷ്യ-മൃഗ സംഘർഷം
●    ഉൽപാദന മേഖലയിലെ താൽപര്യങ്ങൾ
●    കാലാവസ്ഥാ വ്യതിയാനം

പദ്ധതിയെക്കുറിച്ച്

ഹൈറേഞ്ച് മേഖലയിൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻ്റ് പ്രോഗ്രാം (യുഎൻഡിപി) നടപ്പാക്കുന്ന പദ്ധതിയാണ് “സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും : അഞ്ചുനാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പദ്ധതി“. ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയുടെ (ജിഇഎഫ്) ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഹരിതകേരളം മിഷൻ, കേരള സംസ്ഥാന വനം-വന്യജീവി വകുപ്പ് എന്നിവർ പങ്കാളികളാണ്.

600,000 ഹെക്ടർ വിസ്തൃതിയുള്ളതാണ് ഹൈറേഞ്ച്. ഈ പദ്ധതിയുടെ നേരിട്ടുള്ള ശ്രദ്ധാകേന്ദ്രം 259,878 ഹെക്ടറാണ്. 11 പഞ്ചായത്തുകളാണ് പദ്ധതിപ്രദേശത്ത് ഉൾപ്പെടുന്നത്.

നിർദിഷ്ട പദ്ധതി പ്രദേശം: പദ്ധതി പ്രദേശത്തെ 11 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നാല് ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നു. ക്ലസ്റ്ററുകൾ ഇവയാണ്:

● മൂന്നാർ ക്ലസ്റ്റർ: ചിന്നകനാൽ, മൂന്നാർ, ദേവികുളം
● അഞ്ചുനാട് ക്ലസ്റ്റർ: വട്ടവട, കാന്തല്ലൂർ, മറയൂർ
● കുട്ടമ്പുഴ ക്ലസ്റ്റർ: മാങ്കുളം, അടിമാലി, കുട്ടമ്പുഴ, അതിരപ്പിള്ളി
● ഇടമലക്കുടി ക്ലസ്റ്റർ: ഇടമലക്കുടി

വിസ്തീർണം
2,598.78 ച.കി.മി.
തദ്ദേശ സ്ഥാപനങ്ങൾ
11 പഞ്ചായത്തുകൾ, 4 ബ്ലോക്കുകൾ
വീടുകൾ
43,527
ജനസംഖ്യ
1,80,731
ആദിവാസി ഊരുകൾ
6 (25,320 ഹെക്ടർ)
ജൈവ വൈവിദ്ധ്യ മൂല്യം കൂടിയ മേഖലകൾ
79,300 ഹെക്ടർ

പദ്ധതി ലക്ഷ്യങ്ങൾ

തെക്കൻ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ച് മേഖലയെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സുസ്ഥിരമായ ഉപജീവന രീതികളും ഭൂമിയുടെ ബഹുവിധ ഉപയോഗവും നടപ്പിലാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഹൈറേഞ്ച് മേഖലയിലെ സസ്യ-ജന്തു ജൈവവൈവിധ്യ സംരക്ഷണവും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. തദ്ദേശ സർക്കാരുകളുടെയും പ്രാദേശിക സംരംഭങ്ങളുടെയും ആസൂത്രണ-നിർവഹണ പ്രക്രിയയിൽ ജൈവവൈവിധ്യ പരിഗണനകൾ എങ്ങനെ ഉൾക്കൊള്ളിക്കാം എന്ന് പദ്ധതി പരിശോധിക്കുന്നുണ്ട്.

പ്രധാന ലക്ഷ്യങ്ങൾ

● പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള സാമൂഹ്യ ശേഷി ശക്തിപ്പെടുത്തുക
● ഹൈറേഞ്ച് ഭൂപ്രകൃതിയുടെ പാരിസ്ഥിതിക സമഗ്രത സുരക്ഷിതമാക്കാൻ ബഹുവിധ ഭൂവിനിയോഗ നിർവഹണം
● ഹൈറേഞ്ച് ഭൂപ്രകൃതിയുടെ ബഹുവിധ വിനിയോഗത്തിനായി തദ്ദേശ സമൂഹങ്ങളുടെ അംഗീകാരമുള്ള ചട്ടക്കൂട് വികസിപ്പിക്കുക

ക്ലസ്റ്ററുകൾ
പദ്ധതിയിലൂടെ നടത്തുന്ന ഇടപെടലുകൾ

 • ശൈത്യകാല സുസ്ഥിര പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക
 • ഉപജീവനത്തിനായി വീട് അധിഷ്ഠിത കാർഷികവനവത്കരണം agro forestry പ്രോത്സാഹിപ്പിക്കുക
 • പരമ്പരാഗത വിത്ത് ഇനങ്ങളുടെയും കാർഷിക വിളകളുടെ കാട്ട് ഇനങ്ങളുടെയും സംരക്ഷണം, വിഭവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത അറിവ് സംരക്ഷിക്കൽ
 • തോട്ടങ്ങളിൽ – പ്രധാനമായും തേയിലത്തോട്ടങ്ങൾ – സുസ്ഥിര കൃഷി, സംസ്കരണ രീതികൾ സ്വീകരിക്കുക
 • പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ടൂറിസത്തിന്റെ ചൂഷണ മാതൃകയെ കൂടുതൽ പരിസ്ഥിതി സൗഹൃദവും ഉയർന്ന മൂല്യമുള്ളതുമാക്കി മാറ്റുക
 • ജലത്തിലും മണ്ണിലും ദോഷകരമായ ഫലങ്ങൾ കുറയ്ക്കുന്നതിന് മെച്ചപ്പെട്ട ഖരമാലിന്യ സംസ്കരണവും ശുചിത്വ രീതികളും സ്വീകരിക്കുക
 • ഈറ്റ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ഉപജീവനമാർഗങ്ങൾ വികസിപ്പിക്കുക
 • ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾ നടപ്പാക്കുക
 • ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള കാർഷിക വനവത്കരണ മാതൃകകൾ വികസിപ്പിക്കുക
 • സുസ്ഥിര വിളവെടുപ്പ്, വേർതിരിച്ചെടുക്കൽ രീതികളിലൂടെ വനവിഭവങ്ങളുടെ സംരക്ഷണം
 • ഉൽപ്പന്നങ്ങൾക്ക് പ്രീമിയം മാർക്കറ്റുകളിലേക്ക് പ്രവേശനം പ്രാപ്തമാക്കുന്നതിന് മൂല്യവർദ്ധനവിനായുള്ള ഇടപെടലുകൾ
 • നശിച്ചുകണ്ടിരിക്കുന്ന വനവിഭവങ്ങളുടെ പുനരുജ്ജീവിപ്പിക്കൽ
 • പ്രാഥമിക പഠനങ്ങളും പൈലറ്റ് പദ്ധതികളും
 • പ്രാദേശിക പങ്കാളികളുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കൽ
 • ആസൂത്രണത്തിലും നിരീക്ഷണത്തിലും വിവിധ തത്പരകക്ഷികൾ ഉൾപ്പെടുന്ന ചർച്ചകളെ പ്രോത്സാഹിപ്പിക്കുക
 • നയരൂപീകരണത്തിനായി സംഭാവനകൾ നൽകുക
 • പ്രവർത്തനങ്ങൾ രേഖപ്പെടുത്തലും മറ്റു മേഖലകളിൽ പദ്ധതിയുടെ പകർത്തലുംനേട്ടങ്ങൾ
 • 1500 കർഷകർ പരമ്പരാഗത വിത്തിനങ്ങൾ കൃഷി ചെയ്യാൻ ആരംഭിച്ചു
 • ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ 800 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു
 • മാലിന്യ ശേഖരണം, മാലിന്യ നിർമാർജനം എന്നിവയിൽ 100 സ്ത്രീകൾക്ക് പരിശീലനം നൽകി

സുസ്ഥിരതയിലേക്ക്

ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ഉപജീവന പ്രോത്സാഹനത്തിനും മികച്ച മാതൃകകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഈ പദ്ധതിയിലൂടെ വികസിപ്പിച്ച മാതൃകകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വനംവകുപ്പ്, മറ്റ് വകുപ്പുകൾ, സാമൂഹ്യ സംഘടനകൾ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ സമൂഹത്തിൽ ദീർഘകാല സ്വാധീനം ചെലുത്താവുമെന്നാണ് ലക്ഷ്യമിടുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കു സംഭാവന ചെയ്യുക, സമാന പദ്ധതികൾ രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും പങ്കാളികളുടെ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ വിശാലമായ ദർശനം.  വിജയകരമായ മാതൃകകൾ സമാന ഭൂപ്രകൃതികളിൽ പകർത്താനാകും. പദ്ധതിയിലൂടെ വികസിപ്പിക്കുന്ന വിജയകരമായ സമ്പ്രദായങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വ്യാപകമായ പ്രയോഗസാധ്യതകളുള്ള സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമായി സ്വീകരിക്കാം. പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗം നിലനിർത്തിക്കൊണ്ട് ഹൈറേഞ്ച് പർവത ഭൂപ്രകൃതി വീണ്ടെടുക്കുന്നത് സുസ്ഥിരമായ നാളെയുടെ നിർണായക ഘട്ടമാണ്.

Capacity building programme for LSGs on green plan preparation

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...