ഗ്രീൻ പ്രോട്ടാേക്കോള്‍

എന്താണ് ഗ്രീൻ പ്രോട്ടാേക്കോള്‍ ?

മാലിന്യത്തിന്റെ അളവ് കുറക്കുക, മാലിന്യ ഉത്പാദനം ഇല്ലാതാക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവയ്ക്കായി അനുവര്‍ത്തിക്കുന്ന രീതിയാണ് ഗ്രീൻ പ്രോട്ടാേക്കോള്‍. പുനരുപയോഗ സാധ്യമായവ, കമ്പോസ്റ്റിംഗ് സാധ്യമായവ എന്നിങ്ങനെ മാലിന്യത്തെ തരംതിരിച്ചും ഉപേഭാഗ സാധനങ്ങളുടെ അളവ് കുറച്ചും അവശിഷ്ടം ഇല്ലാതാക്കിയും മാലിന്യ പരിപാലനത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവർത്തനങ്ങള്‍ വ്യക്തികളും, സമൂഹവും പിൻതുടരുന്ന രീതിയാണ് ഇതില്‍ പ്രധാനം. വ്യക്തി ജീവിതം, കുടുംബം, ഒാഫീസുകള്‍, പൊതു പരിപാടികള്‍, വിവാഹം, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി സമസ്ത തലങ്ങളിലും ഗ്രീൻ പ്രോട്ടാേക്കോള്‍ ബാധകമാക്കാം. എന്നാല്‍ അതിനുളള ശീലം ഉണ്ടാക്കി എടുക്കലാണ് പ്രധാനം.

മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങള്‍ ശീലമാക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതാത് സ്ഥലങ്ങളിൽ തന്നെ കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യുക എന്നതാണ് ഗ്രീൻ പ്രോട്ടാേക്കോളിന്റെ അടിസ്ഥാന തത്വം. ഇത്തരത്തില്‍ മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പകുതിയോളം കുറയ്ക്കുന്നതിനും അജൈവ വസ്തുക്കള്‍ വലിച്ചെറിയുന്നതും, കത്തിക്കുന്നത്മൂലവുമുളള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗ്രീൻ പ്രോട്ടാേക്കോള്‍ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. വൻ ജനപങ്കാളിത്തമുണ്ടാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും സമ്മേളനങ്ങളിലും മേളകളിലും വിവാഹങ്ങളിലുമെല്ലാം ഗ്രീൻ പ്രോട്ടാേക്കോള്‍ പാലിക്കുന്നത് വൻതോതിലുളള മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാണ്.

എന്തിനാണ് ഗ്രീൻ പ്രോട്ടോക്കോൾ ?

മണ്ണിനും മനുഷ്യനും മനുഷ്യരാശിക്കും ദുരന്ത സൂചന നൽകിക്കൊണ്ട് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും, ഇനവും വർദ്ധിച്ചു വരുന്നു. ആഗോളവത്കരണവും കമ്പോളീകരണവും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള വ്യഗ്രതയും നമ്മെ എത്തിച്ചിരിക്കുന്നത് മാലിന്യക്കൂനകളിലേക്കും മാറാ വ്യാധികളിലേക്കുമാണ്. മാലിന്യക്കൂനകൾ ഉയരുന്നതും മാറാവ്യാധികൾ പടരുന്നതും ആയത് പരിഹരിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപ്രതികൾ പെരുകുന്നതും സ്ഥിരം കാഴ്ചയാണ്. ഒരാൾ വർഷം ശരാശരി 5000 രൂപയിലധികം ചികിത്സക്കായി വിനിയോഗിക്കുന്നു. മലയാളി ഭൂമി വിൽക്കുന്നതും കടം വാങ്ങുന്നതും പ്രധാനമായി ചികിത്സക്കാണ്. നമ്മുടെ സമ്പത്തിന്റെ നല്ലൊരു പങ്കും ഇത്തരത്തിൽ അറിഞ്ഞോ അറിയാതെയോ ആരോഗ്യകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചു തീർക്കുകയാണ്. ഫലമോ ആരോഗ്യനഷ്ടം, ധനനഷ്ടം, ഒപ്പം വരുംതലമുറയുടെ ഭാവി അനിശ്ചിതത്വത്തിലേക്കും എത്തിച്ചേരും. നാം അല്പമൊന്നു ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാൻ കഴിയുന്നതാണ്. ‘ഗ്രീൻ പ്രോട്ടോക്കോളിലൂടെ ശുചിത്വം’ എന്നത് മറ്റൊരു വ്യഖ്യാനത്തിലേക്ക് എത്തുകയാണ്. മാലിന്യം ഉത്പാദിപ്പിച്ചിട്ട് അത് സംസ്കരിക്കുന്നതിനുള്ള പോംവഴി അന്വേഷിച്ച് കഷ്ടപ്പെടാതെ മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

3. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം ?

. മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍.
. മാലിന്യം ഉറവിടത്തില്‍ തരംതിരിക്കല്‍.
. പുനഃചംക്രമണം സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കല്‍.
. പുനരുപയോഗം സാധ്യമായ വസ്തുക്കള്‍ പരമാവധി ഉപേയാഗിക്കല്‍.
. നിത്യജീവിതത്തില്‍ നിന്ന് എല്ലാത്തരം ഡിസ്പോസിബിൾ സാധനങ്ങളുെടയും ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കല്‍.
. ഡിസ്പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം കഴുകി ഉപേയാഗിക്കുവാന്‍ കഴിയുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ വാങ്ങി ഉപേയാഗിക്കുക (സ്റ്റീല്‍, ചില്ല്, സെറാമിക്‌സ് പാത്രങ്ങള്‍, തുണിസഞ്ചികള്‍ തുടങ്ങിയവ).
. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും പ്രസ്തുത വിഷയത്തിലുളള സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായ് പാലിക്കുകയും ചെയ്യുക.
. ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിക്കുക.
. ജൈവമാലിന്യം കേമ്പാസ്റ്റിങ്ങിലൂടെ വളമാക്കുകയോ /ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് അതില്‍ നിക്ഷേപിച്ച് ബയോഗ്യാസ് ആക്കി മാറ്റുകേയാ ചെയ്യുക.
. അജൈവ വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കേണ്ടതും ആയത് നിശ്ചിത അളവാകുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ പുനഃചംക്രമണത്തിനായ് കൈമാറുകയും ചെയ്യുക.
. ഇ-മാലിന്യങ്ങള്‍ പ്രത്യേകം സംഭരണികളിൽ സൂക്ഷിക്കേണ്ടതും ആയത് ശേഖരിക്കാന്‍ അംഗീകാരമുള്ള പാഴ്‌വസ്തു വ്യാപാരികള്‍േക്കാ ക്ലീന്‍ കേരള കമ്പനിക്കോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിേനാ യഥാസമയം കൈമാറേണ്ടതാണ്.
. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകളുടെ ഉപേയാഗം പൂര്‍ണ്ണമായും ഒഴിവാേക്കണ്ടതും, തുണിയിേലാ, ചണത്തിേലാ, പേപ്പറിലോ, കയറിലോ നിര്‍മ്മിച്ച പ്രകൃതിക്കിണങ്ങുന്ന സഞ്ചികള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ആവശ്യാനുസരണം കയ്യിൽ കരുത്തേണ്ടതും സാധനങ്ങള്‍ പരാമവധി ഒരുമിച്ച് വാങ്ങാന്‍ ശ്രമിക്കേണ്ടതുമാണ്.
. ആഹാര വസ്തുക്കള്‍ പാഴ്‌സലായ് വാങ്ങുന്നതിന് കടകളിൽ പോകുമ്പോൾ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങൾ ആവശ്യാനുസരണം കൈയ്യില്‍ കരുതാവുന്നതാണ്.
. അപകടകരമായതുള്‍പ്പെടെ എല്ലാത്തരം മാലിന്യങ്ങളും വലിച്ചെറിയുന്ന ശീലം ഒഴിവാക്കേണ്ടതും ആയത് പ്രത്യേകം വൃത്തിയാക്കി സൂക്ഷിച്ച് പുനഃചംക്രമണത്തിനായി അത് ശേഖരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനത്തിേനാ നൽകേണ്ടതുമാണ്.
. ഫ്ലക്‌സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മ്മിച്ച ബാനറുകള്‍ ഉപേയാഗിക്കുക. അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപേയാഗിക്കാവുന്നതാണ്.
. ആവശ്യത്തിന് ഉപേഭാഗം – അവശിഷ്ടം ഇല്ലാതാക്കല്‍

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...