വാര്‍ത്തകള്‍

19
May

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം.

hmk_ddനെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം.
ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംസ്ഥാനതല ദ്വിദിന ശില്‍പ്പശാലക്ക് സമാപനം. 2023 മെയ് 17 ന് ആരംഭിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതിയില്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. നവകേരളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്., അസിസ്റ്റന്റ് കോര്‍്ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വടകര മുനിസിപ്പാലിറ്റിയുടെയും, പീലിക്കോട്, കണ്ണപുരം, ചെറുകുന്ന്, മീനങ്ങാടി, വെട്ടം, അകത്തേത്തറ, മാടക്കത്തറ, വല്ലച്ചിറ, ആമ്പല്ലൂര്‍, മാണിക്കല്‍, വെളിയന്നൂര്‍, ദേവികുളങ്ങര, കടമ്പനാട്, ഇരവിപേരൂര്‍, നെടുമ്പന, പൂതക്കുളം, കൊല്ലയില്‍, കാമാക്ഷി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ അനുഭവവിവരണമാണ് ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രൊഫ. പി.കെ. രവീന്ദ്രന്‍ ശില്‍പ്പാശാലയില്‍ മോഡറേറ്ററായി. ഹരിതകേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് കാമ്പയിന്‍ അവതരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ വി. രാജേന്ദ്രന്‍ നായര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...