വാര്‍ത്തകള്‍

16
Feb

ജലബജറ്റ് രൂപീകരണം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശില്‍പശാല

 

രാജ്യത്താദ്യമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു.

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (CWRDM) ചേര്‍ന്ന് ജലബജറ്റ് തയ്യാറാക്കുന്നതില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 87 പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കുന്നത്.IMG_20230216_103438
എറണാകുളം, വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ഹരിതകേരളം മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി വിഷയാവതരണം നടത്തി. CWRDM സയന്റിസ്റ്റ് ഡോ. സുശാന്ത് ശില്‍പശാല നയിച്ചു. ഡോ. വിവേക് പ്രായോഗിക പരിശീലനം നല്‍കി. ജലബജറ്റ് തയ്യാറാക്കുന്നതിനായുള്ള ശാസ്ത്രീയ രീതിശാസ്ത്രം അടിസ്ഥാനമാക്കി നടന്ന ശില്‍പശാലയില്‍ വിവര ശേഖരണം, വിശകലനം, റിപ്പോര്‍ട്ട് തയ്യാറക്കല്‍ എന്നിവയ്ക്ക് പുറമെ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും നടന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കല്‍ സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് വ്യാഴാഴ്ച(16/02/2023) ശില്‍പശാല സംഘടിപ്പിച്ചത്.

മറ്റു ജില്ലകളിലുള്ളവര്‍ക്കുള്ള ശില്‍പശാല വെള്ളിയാഴ്ച (17/02/2023) കോഴിക്കോട് നടക്കും. കൃഷി വകുപ്പില്‍ നിന്നുള്ള അസി.ഡയറക്ടര്‍മാര്‍ ജലസേചന വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഭൂജല വകുപ്പിലെ ഹൈഡ്രോജിയോളജിസ്റ്റുമാര്‍, സോയില്‍ കണ്‍സര്‍വേഷന്‍, സോയില്‍ സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, യംഗ് പ്രൊഫഷണലുകള്‍, ഇന്റേണ്‍സ് എന്നിവരടങ്ങുന്ന ടെക്‌നിക്കല്‍ ടീമംഗങ്ങളാണ് ഇന്ന് ശില്‍പശാലയില്‍ പങ്കെടുത്തത്. IMG_20230216_103453നവകേരളം കര്‍മപദ്ധതി എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിനി എസ്. സ്വാഗതം ആശംസിച്ച ശില്‍പശാലയില്‍ നവകേരളം കര്‍മപദ്ധതി അസി. കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.
ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ജലബജറ്റ് ഏറെ പ്രയോജനകരമാകുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...