വാര്‍ത്തകള്‍

26
Nov

ആലപ്പുഴ ജില്ലയിൽ ഹരിത കേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഇന്റേണൽ ഓഡിറ്റ് നിർവ്വഹിച്ചു

ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർ പേഴ്സൺ ഡോ. ടി.എൻ. സീമയുടെ ഓഫീസ് ഉത്തരവ് പ്രകാരം 2020 നവംബർ 21-നു് ജില്ലയിൽ എത്തിയ ഇന്റേണൽ ഓഡിറ്റ് ടീം ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിലെ വരവ് ചെലവ് കണക്കുകളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രജിസ്റ്ററുകളും രേഖകളും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു.

ഇന്റേണൽ ഓഡിറ്റ് ടീം

ഹരിത കേരളം മിഷൻ ഓഡിറ്റ് ടീം അംഗങ്ങളായ വി.ശിവപ്രസാദ് (അക്കൗണ്ടന്റ്) ബി.പ്രഭാകരൻ നായർ( അസിസ്റ്റന്റ്) വി.ശ്രീലക്ഷ്മി (റിസോഴ്സ് പേഴ്സൺ, HQ) എന്നിവർ ഓഡിറ്റിന് നേതൃത്വം നൽകി.

ജല സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തി

ജില്ല ഓഫീസിലെ പരിശോധനകൾക്ക് ശേഷം, ഫീൽഡ് തല പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ആലപ്പുഴയിലെ വിവിധ കാനാലുകൾ വഴി നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ ഓഡിറ്റ് ടീം നേരിട്ടെത്തി കണ്ടുമനസ്സിലാക്കി.

ഹരിത കേരളം മിഷൻ ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് റിസോഴ്സ് പേഴ്സൺ മാരായ രേഷ്മ. വി , അരുവി ദാസ് എന്നിവർ ടീമിനെ അനുധാവനം ചെയ്തു.

ആര്യാട് ഗ്രാമ പഞ്ചാത്തിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ

ആര്യാട് ഗ്രാമപഞ്ചായത്തിലെ എം.സി.എഫ്, (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) യൂണിറ്റുകൾ സന്ദർശിച്ച് മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് സെക്രട്ടറി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...