വാര്‍ത്തകള്‍

31
Jul

തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാലിന്യ സംസ്‌കരണ വിജയ മാതൃകകള്‍ : വെബിനാര്‍ നാളെ (01.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്‍ത്തിച്ച് വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ (01.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും(കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര്‍ പരമ്പരയിലെ അഞ്ചാം പതിപ്പാണ് ഇന്ന് നടക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ്. വെബിനാറിന് ആമുഖ പ്രഭാഷണം നടത്തും. ശുചിത്വ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററാവും. നാസിക്കിലെ നിര്‍മ്മല്‍ഗ്രാം നിര്‍മ്മാണ്‍ കേന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകണ്ഠ എം. നവരേക്കര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി ഐ.എ.എസ്., ജലശക്തി മന്ത്രാലയത്തിലെ സ്വച്ഛ്ഭാരത് മിഷന്‍ (ഗ്രാമീണ്‍) കണ്‍സള്‍ട്ടന്റ് ഡോ. ഷൈനി ഡി.എസ്. എന്നിവരാണ് പാനലിലെ അംഗങ്ങള്‍. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍ പേര്‍സണ്‍ ഡോ. ടി എന്‍ സീമ, കില ഡയരക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയരക്ടര്‍ പ്രൊഫ. കെ ജെ ജോസഫ് എന്നിവരും പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഉള്ളടക്കം.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ കോതമംഗലം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പുനലൂര്‍ മുനിസിപ്പാലിറ്റി, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതാത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralammission, യൂട്യൂബ് ചാനല്‍ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് facebook.com/kilatcr, യുട്യൂബ് ചാനല്‍ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക് facebook.com/Gulati gift, യുട്യൂബ് ചാനല്‍ youtube.com/GIFT kerala എന്നിവയിലൂടെ വെബിനാര്‍ കാണാനാവും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...