വാര്‍ത്തകള്‍

19
Apr

ജലസംരക്ഷണം വീട്ടിലും നാട്ടിലും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കേണ്ട ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെ വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ജലമേഖലയിലെ വിവിധ വകുപ്പുകളിലെയും ഹരിതകേരളം മിഷനിലെ ജലഉപമിഷനിലെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 20 തിങ്കളാഴ്ച വൈകുന്നേരം 3 മുതല്‍ 4.30 വരെയാണ് ലൈവ് പരിപാടി. വീടുകളിലെ ജല ബജറ്റിംഗ്, കോവിഡ് കാലവും വേനല്‍ കാലവും മുന്‍ നിര്‍ത്തിയുളള മിത ജലവിനിയോഗം, നദീ പുനരുജ്ജീവനം, നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് തുടങ്ങി ജലസംരക്ഷണ മേഖലയിലെ വിശദമായ സംശയ നിവാരണം ലൈവില്‍ പങ്കെടുക്കുന്ന വിദഗ്ധര്‍ നല്‍കും. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്. സംസ്ഥാനത്ത് ജലസംരക്ഷണം ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരികയാണ്. ജലം പാഴാക്കാതെ മിതമായി ഉപയോഗിക്കാനും പുതിയൊരു ജലവിനിയോഗ സംസ്‌കാരം രൂപപ്പെടുത്തുവാനുമാണ് ഹരിതകേരളം മിഷന്‍ ശ്രമിക്കുന്നത്. ഇവയുടെ ഭാഗമായാണ് ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...