വാര്‍ത്തകള്‍

20
Jan

ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം-2020’ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍  ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളും അവതരിപ്പിക്കുന്നതിനായി ശുചിത്വ സംഗമം സംഘടിപ്പിക്കുകയാണ്. കേരളത്തിലും ദേശീയ തലത്തിലുമുള്ള വിദഗ്ധരുടെ വിലയിരുത്തല്‍കൂടി പരിഗണിച്ച് ശുചിത്വ-മാലിന്യ സംസ്കരണത്തില്‍  തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശയ രൂപീകരണവും  കര്‍മ്മ പരിപാടിയും ഈ സംഗമത്തില്‍ തയ്യാറാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  വെള്ളം, വൃത്തി, വിളവ് എന്ന ആശയത്തോടെ ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് ഈ പരിപാടിയില്‍ വിതരണം ചെയ്യും. 2020 ജനുവരി 21, 22 തീയതികളില്‍ നടക്കുന്ന ഈ പരിപാടികളിലേക്ക് താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നു

ശുചിത്വമാലിന്യ സംസ്കരണ രംഗത്ത് വിവിധ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഒത്തുചേരലാണ് ‘ശുചിത്വ സംഗമം 2020’ ജില്ലകളില്‍ നടന്ന ശുചിത്വമികവുകളുടെ തുടര്‍ച്ചയായിട്ടാണ് ഈ സംഗമം നടത്തുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അവരുടെ മികവ് തെളിയിക്കാനുള്ള നല്ലൊരു വേദി കൂടിയാണിത്. 55 ഗ്രാമ പഞ്ചായത്തുകളും 16 മുനിസിപ്പാലിറ്റികളുമാണ് ശുചിത്വ സംഗമത്തില്‍  പ്രവര്‍ത്തനാനുഭവങ്ങളുടെ അവതരണം നടത്തുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് പുറമെ മാലിന്യസംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ പങ്കാളികളാകുന്നു.

സംഗമ ലക്ഷ്യങ്ങള്‍

1. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങള്‍ പഠിക്കുക
2. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്താനാനുഭവം പങ്കിടുക.
3. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയില്‍ ഇതുവരെ കൈവരിച്ച നേട്ടം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരിക.
4. നിലവിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്തെ പരിമിതികള്‍ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള കൂട്ടായ്മ വികസിപ്പിക്കുക.

ശുചിത്വ സംഗമത്തിന്‍റെ ഘടകങ്ങള്‍
1. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവര്‍ത്തനാനുഭവങ്ങള്‍ /പ്രബന്ധങ്ങളുടെ അവതരണങ്ങള്‍ കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി സംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുന്നു.
2. എക്സിബിഷന്‍ – വികേന്ദ്രീകൃത മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഉപാധികളുടെയും സാങ്കേതിക വിദ്യകളുടെയും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്കിനുള്ള ബദല്‍ ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം.
3. ഡോക്യുമെന്‍ററി ഫെസ്റ്റും അനുഭവങ്ങള്‍ പങ്കിടലും
4. ശുചിത്വമാലിന്യ സംസ്കരണ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ അനുമോദിക്കല്‍.
5. ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ്
6. ടെക്നിക്കല്‍ സെഷന്‍-സമാന്തരം – വര്‍ത്തുള സമ്പദ്ഘടനയില്‍ മാലിന്യ പരിപാലനവും കാലാവസ്ഥ പുന:സ്ഥാപനവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ വികേന്ദ്രീകരണ മാലിന്യ സംസ്കരണത്തെ സമീപിക്കുന്നതിനും ഇതിനായി കാര്യക്ഷമമായ സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള വിഷയ മേഖല ചര്‍ച്ചകളാണ് ഈ ഘടകത്തില്‍.
7. ടെക്നിക്കല്‍ പ്ലീനറി സെക്ഷന്‍
8. ശുചിത്വമാലിന്യ സംസ്കരണ രംഗത്തെ പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച വട്ടമേശ ചര്‍ച്ച.
ഈ ഘടകങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നു.

#SuchitwaSamgamam2020

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...