വാര്‍ത്തകള്‍

14
Jan

മാലിന്യമുക്ത കേരളത്തിന് കരുത്തായി ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം – 2020’ ന് നാളെ തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഈ രംഗത്ത് ദേശീയ തലത്തില്‍ അറിയെപ്പടുന്ന വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ട് 2020 ജനുവരി 21, 22 തീയതികളില്‍ ‘ശുചിത്വസംഗമം-2020’ പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ ജനുവരി 15 മുതല്‍ 22 വരെ ഒരു ബദല്‍ ഉത്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നു.

നിരോധിക്കെപ്പട്ടതും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദലായുള്ള പ്രകൃതി സൗഹൃദ ഉല്പന്നങ്ങളും മാലിന്യ സംസ്കരണങ്ങളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളും പ്രവര്‍ത്തന മാതൃകകളും ഉത്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും പ്രയോജനകരമായ ഈ പ്രദര്‍ശന വിപണനമേള വിജയിപ്പിക്കുന്നതില്‍ താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു. മേളയുടെ ഉദ്ഘാടനം 2020 ജനുവരി 15 ന് വൈകുന്നേരം 5 മണിക്ക് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ വച്ച് ശുചിത്വസംഗമം സംഘാടക സമിതി ചെയര്‍മാൻ കൂടിയായ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീൻ നിര്‍വഹിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...