വാര്‍ത്തകള്‍

13
Jan

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതല്‍

മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന സംഗമത്തില്‍ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ അന്തര്‍ദേശീയതല വിദഗ്ധരും ഉള്‍പ്പെടെ 1500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതല്‍ പ്രദര്‍ശനവും 21, 22 തീയതികളില്‍ ശില്പശാലയും നടക്കും.

21 ന് വൈകിട്ട് ശുചിത്വ സംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ശുചിത്വ സംഗമത്തില്‍ വിതരണം ചെയ്യും.

തിരുവനന്തപുരത്ത് കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ ഇതിന് ബദലായുള്ള ഉത്പന്നങ്ങളും ഇത്തരം ഉത്പന്നനിര്‍മ്മാണ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തിയുള്ള 120 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ-പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദര്‍ശന നഗരിയിലുണ്ടാവും.

ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍ ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അവതരണവും ശുചിത്വ സംഗമത്തില്‍ നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകള്‍ സംസ്ഥാനത്തിന് പുറത്തുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ശില്പശാല എന്നിവയും ശുചിത്വസംഗമത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണവും ഉപജീവന മേഖലയും, മനോഭാവ വ്യതിയാനവും ശീലവല്‍ക്കരണവും, പുനചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകള്‍. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആശയരൂപീകരണവും കര്‍മ്മപരിപാടിയും ശുചിത്വ സംഗമത്തിൽ തയ്യാറാക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...