വാര്‍ത്തകള്‍

13
Dec

ഇനി ഞാനൊഴുകട്ടെ : ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് നാളെ (14.12.2019) തുടക്കം

തദ്ദേശ സ്വയംഭരണണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ: നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് സംസ്ഥാന വ്യാപകമായി നാളെ (14.12.2019) തുടക്കമാകും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാനപ്പെട്ട തോടോ നീര്‍ച്ചാലോ തെരഞ്ഞെടുത്ത് ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനാണ് ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. 1000 നീര്‍ച്ചാല്‍ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ യജ്ഞത്തില്‍ ഇപ്പോള്‍ 1079 എണ്ണം വീണ്ടെടുക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാമ്പയിന്‍ അവസാനിക്കുമ്പോള്‍ 1300 നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് സാധ്യമാവുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം – 115, കൊല്ലം -74, പത്തനംതിട്ട – 65, ആലപ്പുഴ – 80, കോട്ടയം – 79, ഇടുക്കി- 49, എറണാകുളം – 51, തൃശൂര്‍ – 97, പാലക്കാട് – 95, മലപ്പുറം – 110, കോഴിക്കോട്- 98, വയനാട് – 28, കണ്ണൂര്‍ -89, കാസര്‍ഗോഡ് – 49 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും വീണ്ടെടുക്കുന്ന നീര്‍ച്ചാലുകളുടെ എണ്ണം. ആകെ 1982 കി.മീ ദൂരം നീര്‍ച്ചാലുകള്‍ ഇതിലൂടെ വീണ്ടെടുക്കും. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വകുപ്പുകള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ യുവജന സാമൂഹ്യപ്രസ്ഥാനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയാണ് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് സംഘടിപ്പിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തും. തെരഞ്ഞെടുക്കപ്പെട്ട തോട്, നീര്‍ച്ചാല്‍ എന്നിവ കടന്നുപോകുന്ന വാര്‍ഡുകളില്‍ പ്രത്യേക പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നീര്‍ച്ചാലുകള്‍ വീണ്ടും മലിനപ്പെടാതിരിക്കാനായി ബോധവല്‍ക്കരണം, പാര്‍ശ്വ സംരക്ഷണത്തിനായി ജൈവ രീതികള്‍, നീര്‍ത്തടാധിഷ്ഠിത ആസൂത്രണത്തിലൂടെ കൈവഴികളുടെയും വൃഷ്ടി പ്രദേശത്തിന്‍റെയും സംരക്ഷണം, വളര്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ തടയണ നിര്‍മ്മാണം തുടങ്ങിയവയും കാമ്പയിന്‍റെ തുടര്‍ പ്രവര്‍ത്തനമായി നടത്തും.

തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പൂവച്ചലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവും കൊല്ലം ജില്ലാതല ഉദ്ഘാടനം നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ പഴങ്ങാലം തോട് വീണ്ടെടുപ്പില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മേലേച്ചിറ വലിയതോട് വീണ്ടെടുപ്പില്‍ വീണാ ജോര്‍ജ്ജ് എം.എല്‍.എയും ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസകും കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമനും ഇടുക്കി ജില്ലയില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മുതിരപ്പുഴയാര്‍ വീണ്ടെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസും എറണാകുളത്ത് രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരപ്പ് തോട് – വെള്ളച്ചാട്ടം വീണ്ടെടുപ്പില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസും തൃശൂരില്‍ തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കാളിപ്പാടം തോട് വീണ്ടെടുപ്പില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീനും പാലക്കാട് ജില്ലയില്‍ ശ്രീകൃഷ്ണപുരം വിലമ്പിലി മംഗലത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ വലിയതോട് വീണ്ടെടുപ്പില്‍ പി.വി.ഉമ്മര്‍ എം.എല്‍.എയും കോഴിക്കോട് ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ മണാല്‍ത്തോട് ചെറുപുഴ വീണ്ടെടുപ്പില്‍ തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും വയനാട് ജില്ലയില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ അറയ്ക്കല്‍ തോട് വീണ്ടെടുപ്പില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും കണ്ണൂര്‍ ജില്ലയില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കൊല്ലംചിറയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കാസര്‍ഗോഡ് ജില്ലയില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...