വാര്‍ത്തകള്‍

30
May

നീരുറവകളുടെ വിവരങ്ങളുമായി ‘ഹരിതദൃഷ്ടി’ മൊബൈല്‍ ആപ്പ്

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹരിതദൃഷ്ടി പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീല്‍ഡ് തലത്തിലും ജില്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ ജിയോടാഗ് ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യും.

കേരളത്തിലെ ജലസ്രോതസുകളുടെ ജലവിതാനവും ജലലഭ്യതയും കണക്കാക്കാന്‍ കഴിയുന്നുവെന്നത് ഈ ആപ്ലിക്കേഷന്റെ സവിശേഷതയാണ്. ഏതൊരാള്‍ക്കും എല്ലാ ജലസ്ത്രോതസുകളിലെയും ജലനില വിലയിരുത്താന്‍ ഇതിലൂടെ സാധിക്കുന്നു. പ്രാരംഭഘട്ടത്തില്‍ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. കാട്ടാക്കടയിലെ മുഴുവന്‍ കുളങ്ങളിലും ജലനിരപ്പ് രേഖപ്പെടുത്തുന്നതിനായി സ്‌കെയിലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ക്രമേണ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ജലഉറവകളുടെ പരിപാലനത്തിനു പുറമേ കൃഷി, മാലിന്യസംസ്‌കരണം എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും കാര്യക്ഷമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ട്രിപ്പിള്‍ ഐ.ടി.എം.കെ. യാണ് ഹരിതദൃഷ്ടി മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന ജലസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഹരിത മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...