വാര്‍ത്തകള്‍

29
May

‘ജലസംഗമം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു… ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷന്റെ വിജയം – മന്ത്രി എ.സി. മൊയ്തീൻ

61748313_2195264690520571_7752378598769557504_nജനങ്ങളെ കൂടെച്ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷൻ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴപുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ ത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളം സൃഷ്ടിക്കുന്നതിന് കേരളത്തിലെ ഗൗരവപ്പെട്ട പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഹരിതകേരളം മിഷൻ വഴിയാണ് അഭിസംബോധന ചെയ്യുന്നത്. പരിസ്ഥിതി, പ്രകൃതി, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളും ക്രിയാത്മകമായ ജലവിനിയോഗവും ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളും മിഷന് ചെയ്യാനായി. ഇവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് മനസിലാക്കാനും അതത് സ്ഥലങ്ങളിലെ പ്രകൃതിക്കനുസരിച്ച് ഉപയോഗിക്കാനും പ്രദര്‍ശനം സഹായിക്കും.

61369304_2195264853853888_945752228075929600_nഎല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ജനങ്ങള്‍ ഏറ്റെടുക്കുന്ന വിധമാണ് മിഷന്റെ പ്രവര്‍ത്തനം. കേരള മാതൃകയെന്ന രീതിയില്‍ ഇത് ജനകീയമായി നടപ്പാക്കാനായതിനാലാണ് പുതിയ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിച്ചു. കേരളമാകെ നടപ്പാക്കി വരുന്ന ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും വിദഗ്ധര്‍ക്ക് മുന്നില്‍ ചര്‍ച്ചചെയ്യാനും ജലസംഗമത്തിലൂടെ കഴിയുമെന്ന് ഡോ.ടി.എൻ.സീമ പറഞ്ഞു. ഓരോ പ്രദേശങ്ങളിലും നടപ്പാക്കിയ പദ്ധതികള്‍ മനസിലാക്കാൻ പ്രദര്‍ശനം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹരിതകേരളം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ഹരിത വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച
നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ചടങ്ങിന് ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ് ശോഭ സ്വാഗതവും ഹരിതകേരളം മിഷൻ കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എ.സി. മൊയ്തീൻ സ്റ്റാളുകളും സന്ദര്‍ശിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...