വാര്‍ത്തകള്‍

04
Dec

പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുക

നദികൾ ഏതൊരു നാടിന്റെയും സംസ്‌കാരത്തിന്റെ ഭാഗമാണ് – പ്രത്യേകിച്ച് കാർഷിക സംസ്‌കാരത്തിന്റെ. നദികൾ ക്ഷയിക്കുന്നത് നാടിന്റെ അപചയമാണ്. അത് കണ്ടുനിൽക്കുന്നത് അക്ഷന്തവ്യവും. ജലസമൃദ്ധി, കാർഷിക സമൃദ്ധിയുടെ നാന്ദിയാണ്. അതിനാൽ ജലസമൃദ്ധിയുടെ വീണ്ടെടുപ്പ്കാലഘട്ടത്തിന്റെ ആവശ്യമാണ്, നമ്മളേവരുടേയും കടമയാണ്.
ശുദ്ധജലമൊഴുകുന്ന, വൃത്തിയുള്ള പുഴകളും നദികളും എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് എല്ലാവരും സർവ്വാത്മനാ മുന്നിട്ടിറങ്ങേണ്ട സമയമാണിത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം അനുദിനം വർദ്ധിത ഊർജ്ജവുമായി സംസ്ഥാന സർക്കാരും ഹരിതകേരളംമിഷനും ഒപ്പമുണ്ടായിരിക്കും.
പുഴകളിലേക്ക് വെള്ളംഒഴുകിയെത്തുന്ന തോടുകളുടെസംരക്ഷണമാണ് നദീ പുനരുജ്ജീവനത്തിലെ ആദ്യചുവടുവയ്പ്പ്. തോടുകളും നെൽപ്പാടങ്ങളും കരുതിവയ്ക്കുന്ന ജലം കാർഷിക സമൃദ്ധിയുടേയും ജല സമൃദ്ധിയുടേയും അടയാളങ്ങളാണ്. നമ്മുടെ നാടിന്റെ ഹൃദയസിരകളായ നദികളുടേയും പുഴകളുടേയും തോടുകളുടേയും സംരക്ഷണ പ്രവർത്തനങ്ങൾക്കായി  ഹരിതകേരളംമിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയഭരണസ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ജനകീയകൂട്ടായ്മകളുടേയും ഏകോപനത്തോടെ എല്ലാജില്ലകളിലും പുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
നാടുണരണം, നാട്ടാരുണരണം, ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി നാമേവരും അഭിമാനപുരസ്സരം കൈകോർക്കണം. ഹരിതകേരളം മിഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2018 ഡിസംബർ 8 മുതൽ തുടർച്ചയായി സംഘടിപ്പിക്കുന്ന പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഏവരേയും ആത്മാർത്ഥമായി ക്ഷണിക്കുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...