വാര്‍ത്തകള്‍

03
Oct

കവിയൂർ പുഞ്ചയിൽ ആയിരം ഏക്കറിൽ നെൽകൃഷി

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കവിയൂർ പുഞ്ചയിൽ ആയിരം ഏക്കറിൽ നെൽകൃഷി
——————–

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കവിയൂർ പുഞ്ചയിൽ പുതുതായി ആയിരം ഏക്കറിൽ നെൽകൃഷിയിറക്കുവാൻ തിരുവല്ല നഗരസഭയിൽ ചേർന്ന ജോയിന്റ് കമ്മിറ്റിയിൽ തീരുമാനം. നിലവിൽ കൃഷി ചെയ്യുന്ന 130 ഏക്കർ കൂടാതെയാണ് 400 ഹെക്ടറിൽക്കൂടി കൃഷിയിറക്കുവാൻ തീരുമാനിച്ചത്. കുറഞ്ഞത് 500 ഏക്കറെങ്കിലും കൃഷിയിറക്കുവാൻ ഉദ്ദേശിച്ച് മാസങ്ങളായി നടന്ന പരിശ്രമങ്ങളാണ് വിജയത്തിലേക്കെത്തുന്നത്.

അതിനായി 40 മെട്രിക് ടൺ നെൽവിത്ത് സൗജന്യമായി കർഷകർക്ക് നൽകും. കൂടാതെ തരിശ് നില പദ്ധതിയിൽ ഉൾപ്പെടുത്തി ഹെക്ടറിന് 30,000 രൂപ അനുവദിക്കും. അതിൽ 25,000 രൂപ കർഷകനും 5,000 രൂപ ഭൂഉടമയ്ക്കും ലഭിയ്ക്കും. 2 ഉം ഒരാൾ തന്നെയെങ്കിൽ ഇവ രണ്ടും അവർക്ക് ലഭിക്കും.

കഴിഞ്ഞ തവണ കുന്നന്താനം 15 ഏക്കർ, കവിയൂർ 55 ഏക്കർ, തിരുവല്ല നഗരസഭ 80 ഏക്കർ എന്നിങ്ങനെയാണ് കൃഷി നടന്നത്. അത് ഇത്തവണ തിരുവല്ല500 ഏക്കർ, കവിയൂർ 440 ഏക്കർ, കുന്നന്താനം 63 ഏക്കർ എന്നിങ്ങനെയാണ് പുതുതായി കൃഷിയിറക്കുന്നത്.

സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുവാൻ സന്നദ്ധരാകുന്ന കർഷകർ അതാത് കൃഷി ഓഫീസിൽ അറിയിക്കുവാനുള്ള സമയം ഒക്ടോ 6 വരെ അനുവദിച്ചു. അവർക്ക് പ്രഥമ പരിഗണന്ന നൽകും. കൂടാതെ നാട്ടുകാരായ കർഷകർക്കും കുടുംബശ്രീ പ്രവർതകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കും പരിഗണന നൽകും.ശേഷിക്കുന്നവ പുറത്ത് നിന്ന് എത്തുന്ന കർഷകർക്കും നൽകും.

തണ്ണീർത്തട നിയമമനുസരിച്ച് കൃഷി ചെയ്യുവാൻ സന്നദ്ധമല്ലാത്ത ഉടമകളുടെ പാടങ്ങൾ ആവശ്യക്കാർക്ക് നൽകും.അതിന് മുമ്പ് ഭൂ ഉടമകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പേരിൽ അറിയിപ്പ് നൽകും. അങ്ങനെ ഏറ്റെടുത്ത് ചെയ്യുന്ന പാടത്തിന്റെ ഉടമസ്ഥനും ഹെക്ടറിന് 5000 രൂപ ലഭിക്കും.

തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തിയ തുക കൂടാതെ കൃഷി വകുപ്പ് നൽകുന്ന അനുകൂല്യങ്ങളും കർഷകന് ലഭ്യമാക്കും.

പമ്പിംഗ് നടക്കേണ്ട പ്രദേശത്ത് ത്രീ ഫെയ്സ് കണക്ഷൻ നൽകുന്നതിന് അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കാമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ R.രാജേഷ്, പദ്ധതി കോ-ഓർഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിൻ,കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശോശാമ്മ.K.M എന്നിവർ പദ്ധതി വിശദീകരണം നടത്തി.

കൗൺസിലർമാരായ അലിക്കുഞ്ഞ് ചുമത്ര, അരുന്ധതി രാജേഷ്,റീന ശാമുവേൽ,തിരുവല്ല മുനിസിപ്പൽ സെക്രട്ടറി ബിജു.സി,തൊഴിലുറപ്പ് ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടർ P.N. ശോഭന,കൃഷി പുളിക്കീഴ് ബ്ലോക്ക് ഡെപ്യൂട്ടി ഡയറക്ടർ ജോയിസി K കോശി എന്നിവരും ഇറിഗേഷൻ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...