വാര്‍ത്തകള്‍

03
Oct

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് എന്ന നേട്ടത്തിലേക്ക്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക്
എന്ന നേട്ടത്തിലേക്ക്
—————————

ഹരിതകേരളം മിഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവരുടെ സംയുക്ത സംരഭത്തിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്കായി മാറ്റുന്നതിനുള്ള രൂപരേഖ തയ്യാറാകുന്നു.

തണ്ണീർത്തടങ്ങളും, കാവുകളും, പുഴകളും, കുന്നുകളും, കടൽത്തീരവും ഉൾപ്പെടുന്ന ജൈവ സമ്പന്നമായ പ്രദേശമാണ് ഇത്. ചെറുവനങ്ങളും ചെറുതും വലുതുമായ കണ്ടൽക്കാടുകളും, വൈവിധ്യമാർന്ന സസ്യജാലങ്ങളും, ജലജന്യ സസ്യങ്ങളും, ജലജന്യ സസ്യങ്ങളും, ജലജീവികളും, പുഴമത്സ്യങ്ങളും, മറ്റു സസ്യലതാതികളും ചേർന്ന് ഹരിതചാരുതയാർന്ന സ്ഥലം കാർഷിക വിളകൾ കൊണ്ടും അനുയോജ്യമായ ഭൂപ്രദേശമാണ്.

വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളും, നഗരവത്കരണം, മലിനീകരണം, പ്രകൃതി നശീകരണം എന്നീ മനുഷ്യജന്യമായി പ്രക്രിയയിലൂടെ ഭീഷണി നേരിടുന്ന ജൈവ ഘടനയും വെല്ലുവിളികളാണ്. ഈ വെല്ലുവിളികൾ നേരിട്ടുകൊണ്ട്, പ്രതിരോധിച്ചു കൊണ്ട് ശാസ്ത്രീയമായ ഒരു വീക്ഷണത്തിലൂടെ തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റണം.

വൈവിധ്യങ്ങളായ പല പദ്ധതികളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.

1. വിദ്യാർത്ഥികളിലും, പൊതുസമൂഹത്തിലും ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുക.
2. ശാസ്ത്രീയമായ മാലിന്യസംസ്കരണ/ നിർമ്മാർജന പദ്ധതികൾ
3. വിദ്യാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും, ജലാശയങ്ങളോടു ചേർന്നും ജൈവവൈവിധ്യ ഉദ്യാനങ്ങളുടേയും ശലഭോദ്യാനങ്ങളുടേയും നിർമ്മാണം
4. ജലസസ്യങ്ങളുടേയും, ജീവികളുടേയും പരിപാലനം, സംരക്ഷണം
5. വംശനാശം നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം
6. പരമ്പരാഗത വിത്തുൽപ്പാദനം, ശേഖരണം, വിതരണം
7. കണ്ടൽക്കാടുകളുടെ സംരക്ഷണം

എന്നിവ അവയിൽ ചിലതുമാത്രം. ഇതോടൊപ്പം മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു അക്വാട്ടിക് ബയോപാർക്കിന്റെ നിർമ്മാണവും വിഭാവനം ചെയ്യുന്നു. ഏകദേശം 15 ഏക്കർ സ്ഥലത്ത് ജലസസ്യ വൈവിധ്യ ഉദ്യാനം നിർമ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ മൂന്ന് ഏക്കറോളം സ്ഥലത്ത് നിർമ്മിക്കുന്ന ജലതടാകം ചുറ്റുമുളള പ്രദേശങ്ങളിൽ ഉഷ്ണകാലങ്ങളിൽ പോലും ജലവിതാനം നിലനിർത്തുന്നതിനു സഹായിക്കും. അപൂർവ ജലസസ്യങ്ങളുടെ സംരക്ഷണവും ഇവിടെ സാധ്യമാക്കുന്ന ഗവേഷണത്തിനും, പഠനത്തിനും, ഉല്ലാസത്തിനും ഒരുപോലെ ഉപകാരപ്രദമായ ഒരു പദ്ധതിയായിരിക്കും ഇത്. അക്വാട്ടിക് ബയോപാർക്കിന്റെ രൂപരേഖ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് തയ്യാറാക്കുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...