വാര്‍ത്തകള്‍

04
Aug

ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു

ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് വിഷ്ണുദാസിന്

ആല്‍ഫ്രഡിന് രണ്ടാംസ്ഥാനവും അജയ് സൂരജിന് മൂന്നാം സ്ഥാനവും ലഭിച്ചു.
എല്ലാ ജില്ലകളില്‍ നിന്നും ഒരാള്‍ക്ക് പ്രോത്സാഹന സമ്മാനം

ഹരിതകേരളം മിഷന്‍ 2018 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി വിഷ്ണു ദാസിന് ഒന്നാം സ്ഥാനം ലഭിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ആല്‍ഫ്രഡിനു രണ്ടാം സ്ഥാനവും വയനാട് പുല്‍പ്പള്ളി സ്വദേശി അജയ് സൂരജിന് മൂന്നാം സ്ഥാനവും ലഭിച്ചു. 10000 രൂപയും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനമായി ലഭിക്കുക. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 7500 രൂപയും, 5000 രൂപയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്. എല്ലാ ജില്ലയില്‍ നിന്നും ഒരാള്‍ക്ക് 1000 രൂപയും സാക്ഷ്യപത്രവുമടങ്ങിയ പ്രോത്സാഹന സമ്മാനം ലഭിക്കും. തിരുവനന്തപുരം സ്വദേശി സതീശ്കുമാര്‍, കൊല്ലം ശാസ്താംകോട്ട സ്വദേശി ആത്മന്‍, പത്തനംതിട്ട കോന്നി സ്വദേശി ജോതിഷ്, ആലപ്പുഴ തട്ടാരമ്പലം സ്വദേശി ആല്‍ഫിന്‍, കോട്ടയം മാഞ്ഞൂര്‍ സൗത്ത് സ്വദേശി റെജി തോമസ്, ഇടുക്കി സെവന്‍ത് മൈല്‍ സ്വദേശി ആനന്ദ് വിഷ്ണുപ്രകാശ്, എറണാകുളം സ്വദേശി ഷിയാമി തൊടുപുഴ, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ഹരിദാസ്, പാലക്കാട് സ്വദേശി പി.പി.രതീഷ്, മലപ്പുറം അരീക്കോട് സ്വദേശി ഇഹ്‌സാന്‍ ജാവിദ്, കോഴിക്കോട് അത്തോളി സ്വദേശി വിനോദ് അത്തോളി, വയനാട് തലപ്പുഴ സ്വദേശി പ്രജീഷ് ക്ലാസ്സിക്, കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ഷബ്‌ന സി.പി., കാസര്‍കോട് വെള്ളരികുണ്ട് സ്വദേശി സിബി ബാബു തുടങ്ങിയവരാണ് പ്രോത്സാഹന സമ്മാന ജേതാക്കള്‍. പ്രശസ്ത ഛായാഗ്രാഹകരായ കെ.ജി. ജയന്‍, എം.ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 150 ഓളം ഫോട്ടോകളാണ് അവാര്‍ഡിനായി അവസാന റൗണ്ടില്‍ പരിഗണിച്ചത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...