വാര്‍ത്തകള്‍

08
May

സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 5 ഓടെ ഹരിതപെരുമാറ്റചട്ടം നടപ്പാക്കണം: ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്ത മാസം (ജൂണ്‍) അഞ്ചോടെ ഹരിതപെരുമാറ്റചട്ടം നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐ.എ.എസ് നിര്‍ദ്ദേശിച്ചു. സംസ്ഥാനതല ഓഫീസുകളില്‍ ആദ്യപടിയായി പൂര്‍ണ്ണമായും ഹരിതപെരുമാറ്റചട്ടം പാലിച്ച് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തിരുവനന്തപുരം ഐ.എം.ജി യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ശുചിത്വാവസ്ഥ ആശാവഹമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളിയുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ഹരിതസൗഹൃദ ജീവിതക്രമത്തിനനുയോജ്യമാംവിധം മാറ്റം വന്നാല്‍ മാത്രമേ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണ്ണവിജയം കൈവരിക്കാനാവൂ എന്നും അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാലിന്യം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും നാമേവരുടെയും ജീവിതശൈലിയില്‍ ഹരിതപെരുമാറ്റചട്ടം കൊണ്ടുവന്നാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരമാകുമെന്നും ചടങ്ങളില്‍ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ഹരിതകേരളം മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വന്‍ ജനപങ്കാളിത്തമുള്ള ചില ഉത്സവങ്ങളും ആഘോഷങ്ങളും വിവാഹങ്ങളുള്‍പ്പെടെയുള്ള ചടങ്ങുകളും ഹരിത പെരുമാറ്റച്ചട്ടത്തിനനുസൃതമായി സംഘടിപ്പിക്കാനായത് ഈ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണെന്നും ഡോ.ടി.എന്‍ സീമ അഭിപ്രായപ്പെട്ടു. ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ്മ, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് ശ്രീ.സി.എസ്. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ചും ഹരിത ഓഫീസുകള്‍- വ്യക്തികളുടെ പങ്ക്, ഓഫീസുകളിലെ ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലും പരിശീലന പരിപാടിയില്‍ ക്ലാസ്സുകള്‍ നടന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കമ്മ്യൂണിറ്റി മെഡിസിന്‍സ് പ്രൊഫസര്‍ ഡോ.കെ.വിജയകുമാര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ എല്‍.പി ചിത്തര്‍, പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ തുടങ്ങിയവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് ഇതിനകം ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പിലാക്കിയ ഓഫീസുകളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അവതരണവും പരിശീലനപരിപാടിയില്‍ നടന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...