വാര്‍ത്തകള്‍

07
Sep

ഇടുക്കിയുടെ ഹരിതാഭ നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി അണിനിരക്കണം

ചെറുതോണി > ഇടുക്കിയുടെ തനതായ പ്രകൃതിഭംഗി നിലനിര്‍ത്താന്‍ ഇടുക്കി ജനത ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സംസ്ഥാന ഹരിതകേരളം വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. ചെറുതോണിയില്‍ ജൈവഗ്രാം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘കേരളം സമഗ്ര ശുചിത്വത്തിലേക്ക് ‘ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സീമ. ഇടുക്കിയെ മലീമസമാക്കുന്നത് ഇടുക്കിക്കാരല്ല, മറിച്ച് cheruഇടുക്കിയിലേക്കെത്തുന്ന ടൂറിസ്റ്റുകളാണ്. പ്രകൃതി സൌന്ദര്യം നിറഞ്ഞൊഴുകുന്ന ഇടുക്കിയുടെ പച്ചപ്പ് ആസ്വദിക്കാനെത്തുന്നവര്‍ പ്രകൃതിയെ മുറിവേല്‍പ്പിക്കാനും, മാലിന്യ കേന്ദ്രമാക്കാനും അനുവദിക്കാന്‍ പാടില്ല. അതിന് അനുസരിച്ചുള്ള ഉത്തരവാദിത്വ ടൂറിസമാണ് നടപ്പിലാക്കേണ്ടത്. മാലിന്യങ്ങളും, പ്ളാസ്റ്റിക്കുകളും വലിച്ചെറിയുന്ന ശൈലിയും, സ്വഭാവവും, സമ്പൂര്‍ണമായി ഉപേക്ഷിക്കണം. നവകേരള സൃഷ്ടിക്കായി കൈകോര്‍ക്കുകയും, സമഗ്ര ശുചിത്വം കൈവരിച്ച ഗ്രാമങ്ങളായി നാടിനെ മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളാന്‍ ഏവരും മുന്നോട്ടു വരണമെന്നും സീമ അഭ്യര്‍ഥിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...