വാര്‍ത്തകള്‍

07
Sep

കാസര്‍കോട് ജില്ലയിൽ മാലിന്യ നിർമ്മാർജ്ജന നിർവഹണം -നവംബർ 1ന്

കാസര്‍കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പ്രോജക്ട് നിർവഹണം നവംബർ 1ന് തുടങ്ങും

കാസര്‍കോട് > ഹരിതകേരളം മിഷന്റെ ഉപമിഷനായ ശുചിത്വ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുതുതായി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി അംഗീകാരം വാങ്ങുന്ന പ്രോജക്ടുകളുടെ നിര്‍വഹണം നവംബര്‍ ഒന്നിന് ആരംഭിക്കും. നിലവിലുള്ള പ്രോജക്ടുകളില്‍ ഭേദഗതി ആവശ്യമായുള്ളവയ്ക്ക് പുതിയത് തയ്യാറാക്കി 15നകം ഡിപിസി അംഗീകാരം വാങ്ങും. ഹരിതകര്‍മ സേനയുടെ രൂപീകരണം ഒക്ടോബര്‍ 15നകം പൂര്‍ത്തിയാകും.
കുടുംബശ്രീ യൂണിറ്റ്, സ്വയംസഹായ സംഘങ്ങള്‍, പ്രാദേശിക സംരംഭകര്‍, സര്‍ക്കാരേതര സംഘടനകള്‍ എന്നിവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ച് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹരിതകര്‍മ സേനയെ നിശ്ചയിക്കും. ഹരിതസഹായ സ്ഥാപനത്തെ ഹരിതകേരള മിഷന്‍ സംസ്ഥാന സമിതി തെരഞ്ഞെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിയമിക്കും. തുടര്‍ന്ന് നവംബര്‍ ഒന്നിന് പ്രോജക്ടുകളുടെ നിര്‍വഹണം ആരംഭിക്കുന്നതാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...