waste management

19
Jul

മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം : ജില്ലാതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് സമഗ്രമാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തുടക്കമിടുന്ന “മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം”  പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിശീലന പരിപാടികള്‍ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു.  ഈ മാസം 30 നുമുമ്പ് പൂർത്തിയാക്കുംവിധം ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള പരിശീലന പരിപാടികളില്‍ ജില്ലാതല റിസോഴ്സ് പേഴ്സണ്മാരുടെ പരിശീലനമാണ് സംസ്ഥാനത്ത് വിവിധ ജില്ലാകേന്ദ്രങ്ങളിലായി ഇപ്പോൾ നടന്നുവരുന്നത്.  തുടർന്ന് ബ്ലോക്ക്തല പരിശീലനം ആരംഭിക്കും. ഇതിൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തല റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകുന്നത്.  വാർഡ്തല വോളണ്ടിയർടീം അംഗങ്ങൾക്കുള്ള പരിശീലനവും നടക്കും.  കിലയുടെ നേതൃത്വത്തിലാണ്  റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം നടക്കുന്നത്.  സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിലേക്ക് ഓരോ വാർഡിലും 50 വീടുകൾവീതം തിരിച്ച് 2 റിസോഴ്സ് പേഴ്സൺമാരെ വീതം സേവന സഹായത്തിന് ലഭ്യമാക്കുവാൻ വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.

ശുചിത്വ മാലിന്യയജ്ഞത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനതല പരിപാടികള്‍ ഈ മാസം 22 നു (ജൂലായ് 22) ശേഷമുള്ള ദിവസങ്ങളിൽ നടക്കും.  വാർഡുതല സാനിറ്റേഷൻ സമിതികളുടെ യോഗം ഈ മാസം തന്നെ പൂർത്തിയാവും.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...