വാര്‍ത്തകള്‍

15
Jun

ജീവന്റെ പച്ചപ്പേകാന്‍ നാടാകെ

‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം യോഗ്യ’മാക്കാന്‍ നാടുണര്‍ന്നു. മരം നട്ടും പരിസരം വൃത്തിയാക്കിയും ആബാലവൃദ്ധം പ്രകൃതിയെ സംരക്ഷിക്കാന്‍ ഒരേമനസോടെ രംഗത്തിറങ്ങി.

അനിയന്ത്രിതമായി മരങ്ങള്‍ മുറിച്ചും മലയിടിച്ചും ജലം മലിനമാക്കിയും വരുത്തിവച്ച പാരിസ്ഥിതിക പ്രശ്നങ്ങളുടെ ദുരിതഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് ഇനി പാരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും മണ്ണും മരവും ജലവും സംരക്ഷിക്കുമെന്നുമുള്ള ദൃഢപ്രതിജ്ഞയുമായി ജനം മുന്നോട്ടുവന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘ഹരിതകേരളം’ പദ്ധതിയുടെ തുടര്‍ച്ചയായി പരിസ്ഥിതിദിനത്തില്‍ ഒരുകോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടി ജനങ്ങള്‍ നെഞ്ചേറ്റുന്ന കാഴ്ചയാണ് പരിസ്ഥിതിദിനത്തില്‍ നാടെങ്ങും കണ്ടത്. വിദ്യാലയങ്ങളില്‍ ‘ഒരു വിദ്യാര്‍ഥി ഒരു മരം’ എന്ന നിലയില്‍ നട്ടുപിടിപ്പിച്ചു. നടുന്ന മരത്തെ സംരക്ഷിക്കാനും ഓരോദിനവും അതിന്റെ വളര്‍ച്ച വിലയിരുത്താനും സ്കൂള്‍ അധികൃതര്‍ പദ്ധതികളും തയ്യാറാക്കി.

സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വിവിധ ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമെല്ലാം വിവിധ പേരുകളില്‍ പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടും പരിസരം വൃത്തിയാക്കിയുമെല്ലാം ദിനാഘോഷത്തില്‍ പങ്കാളികളായി. കായംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പരിസരശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 7500 വൃക്ഷത്തൈകള്‍ വിവിധയിടങ്ങളില്‍ നട്ടു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...