വാര്‍ത്തകള്‍

06
Jun

മഴക്കൊയ്ത്ത്: ജില്ലയില്‍ നിര്‍മിച്ചത് 3.8 ലക്ഷം മഴക്കുഴികള്‍

മാസങ്ങളായി കണ്ണൂര്‍ മഴ കാത്തിരിക്കുകയായിരുന്നു. കടുത്ത വേനലിന്റെയും ജലക്ഷാമത്തിന്റെയും അനുഭവം ഇനി ഉണ്ടാവാതിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാടാകെ. പെയ്യുന്ന മഴ കഴിവതും മണ്ണിലേക്ക് ഇറക്കാന്‍, മഴവെള്ളം ഒഴുകി പാഞ്ഞുപോകാതെ തടഞ്ഞു നിര്‍ത്താന്‍, ഒഴുക്കുനിലച്ച ജലസ്രോതസ്സുകളുടെ സ്വാഭാവികത വീണ്ടെടുക്കാന്‍, അങ്ങനെ പെയ്തിറങ്ങുന്ന വെള്ളം ഭാവിയിലേക്ക് കാത്തുവെക്കാന്‍… ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഓരോഗ്രാമത്തിലും നടന്നത്. ഹരിത കേരളം മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെ നല്ലമണ്ണ്, നല്ല നാട് പദ്ധതിയുടെയും ഭാഗമായി ആരംഭിച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ജില്ലയില്‍ സജീവമായി തുടരുകയാണ്. മഴപെയ്യുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശസ്ഥാപനങ്ങള്‍. മഴക്കുഴികള്‍, തടയണകള്‍, കിണര്‍ റീച്ചാര്‍ജ്, ജലാശയങ്ങളുടെയും പുഴകളുടെയും ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എല്ലാ വീട്ടിലും കിണര്‍ റീചാര്‍ജ്ജ് സംവിധാനമോ മഴക്കുഴിയോ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിണര്‍ റീചാര്‍ജ്ജ് സംവിധാനം വീടുകളില്‍ ഒരുക്കി നല്‍കാന്‍ കുടുംബശ്രീ റെയിന്‍ ആര്‍മി രൂപീകരിച്ച് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ കിണര്‍ റീചാര്‍ജ്ജ് സംവിധാനം റെയിന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കും.ഈ കാലയളവില്‍ മാത്രം ജില്ലയില്‍ 380000 ത്തിലേറെ മഴക്കുഴികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. 100 ലേറെ താല്‍ക്കാലിക തടയണകളും ആയിരക്കണക്കിന് മഴക്കുഴികളും നിര്‍മിച്ച ഗ്രാമ പഞ്ചായത്തുകള്‍ ജില്ലയിലെ മലയോര മേഖലയിലുണ്ട്. മൂവായിരം മുതല്‍ ആറായിരം വരെ മഴക്കുഴികള്‍ നിര്‍മിച്ച 15 ലേറെ ഗ്രാമ പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നും കെ വി സുമേഷ് പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ മാത്രം 16433 മഴക്കുഴികളാണ് ഇതിനകം നിര്‍മിച്ചത്. 28 താല്‍ക്കാലിക തടയണയും ഇവിടെ നിര്‍മിച്ചു. പാനൂര്‍ ബ്ലോക്കില്‍ 6864 മഴക്കുഴികളും ഒരു താല്‍ക്കാലിക തടയണയും നിര്‍മിച്ചു. എടക്കാട് 2150 ലേറെ മഴക്കുഴികളാണ് നിര്‍മിച്ചത്. 50 താല്‍ക്കാലിക തടയണയും ബ്ലോക്കില്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. കൂത്തുപറമ്പ് ബ്ലോക്കില്‍ 62 താല്‍ക്കാലിക തടയണയാണ് ഇതിനകം പണിതത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1200 മഴക്കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. തലശ്ശേരി ബ്ലോക്കില്‍ 3650 മഴക്കുഴിയും 122 താല്‍ക്കാലിക തടയണയും നിര്‍മ്മിച്ചു. തൊഴിലുറപ്പ് പദ്ധതി, തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി, സന്നദ്ധപ്രവര്‍ത്തനം എന്നിവയെല്ലാം ഏകോപിപ്പിച്ചാണ് ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മാത്രം ജില്ലയില്‍ ആയിരത്തിലേറെ കിണര്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1885 കിണര്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നൂറിലേറെ സ്ഥിരം തടയണകള്‍ ഇതിനകം നിര്‍മിച്ചു. കൃഷിഭൂമികളിലായി 573 കുളവും തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചു. 600 ഓളം കുളങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കാനായി. ഇതിനു പുറമെ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തില്‍ സന്നദ്ധ സേവനമടക്കം ഉപയോഗപ്പെടുത്തിയാണ് മഴക്കുഴികളും താല്‍ക്കാലിക തടയണകളും നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം ഭാഗമായി മഴവെള്ള ശേഖരണത്തിലും ജലസംരക്ഷണത്തിലും ഗുണപ്രദമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...