വാര്‍ത്തകള്‍

06
Jun

വനംവകുപ്പിന്‍റെ ഹരിതകേരളത്തിന് തുടക്കം : മരങ്ങള്‍ നടുന്നതിനൊപ്പം പരിചരണവുമുണ്ടാകണം – എം.ബി.രാജേഷ്.എം.പി

മരങ്ങള്‍ നടുന്നതിനോടൊപ്പം തുടര്‍ പരിചരണവും ഉണ്ടാകണമെന്ന് എം.ബി.രാജേഷ് എം.പി. ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിച്ച ‘ഹരിതകേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗവ.വിക്ടോറിയ കോളെജില്‍ നടന്ന പരിപാടി ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. കോളെജ് പരിസരത്ത് 500-ഓളം തൈകളാണ് നട്ടത്. നട്ട വൃക്ഷങ്ങളുടെ പരിപാലനത്തിനുള ട്രീഗാര്‍ഡ് എ.സ്.ബി.ഐ നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കൊണ്ട് പതിനായിരം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഷാഫി പറമ്പില്‍ എംഎല്‍.എ പറഞ്ഞു. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി വിക്ടോറിയ കോളെജ് മുതല്‍ പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസ് വരെ നീണ്ട ഘോഷയാത്രയില്‍ 300-ഓളം പേര്‍ പങ്കെടുത്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ പരിസ്ഥിതി സന്ദേശം നല്‍കി. നോര്‍ത്തേണ്‍ റീജനല്‍ വൈല്‍ഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് കൃഷ്ണന്‍ , അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.സദാശിവന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീധരന്‍ മാസ്റ്റര്‍, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ സൗമിനി , വിക്ടോറിയ കോളെജ് പ്രിന്‍സിപ്പല്‍ വി.പ്രേംകുമാര്‍ , സോഷല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കെ.പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷത്തിലധികം വൃക്ഷതൈകള്‍ വിതരണം നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...