വാര്‍ത്തകള്‍

06
Jun

പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നല്‍: വൃക്ഷവത്‌കരണം പരിപാടിക്ക്‌ ജില്ലയില്‍ തുടക്കം

ഹരിതകേരളത്തിന്റെ ഭാഗമായുള്ള വൃക്ഷവത്‌കരണപരിപാടിയ്‌ക്ക്‌ ലോക പരിസ്ഥിതിദിനത്തില്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം ഇടക്കൊച്ചി പികെഎം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം സ്വരാജ്‌ എംഎല്‍എ നിര്‍വഹിച്ചു. നാലരലക്ഷം വൃക്ഷത്തൈകളാണ്‌ ജില്ലയില്‍ വൃക്ഷവത്‌കരണപരിപാടിയുടെ ഭാഗമായി നടുന്നത്‌. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ്‌ വൃക്ഷത്തൈകള്‍ ഒരുക്കിയത്‌. പോറലേല്‌ക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്‌ പരിസ്ഥിതിയെന്ന ബോധം വളരുന്നുണ്ടെന്ന്‌ എം സ്വരാജ്‌ എംഎല്‍എ പറഞ്ഞു. ഇത്‌ ശുഭസൂചനയാണ്‌. പക്ഷേ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്‌തുകൊണ്ടുള്ള ജീവിതശൈലിയും ശീലങ്ങളും മാറുന്നില്ലെന്നും സ്വരാജ്‌ പറഞ്ഞു. പ്രകൃതിയ്‌ക്കു മേലുള്ള അന്യായമായ കയ്യേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്‌. മനുഷ്യന്‍ മാത്രമല്ല അനന്തകോടി ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പോറലേല്‌ക്കാതെ ഈ ഭൂമി വരും തലമുറയ്‌ക്ക്‌ കൈമാറണമെന്നും സ്വരാജ്‌ പറഞ്ഞു. എം . സ്വരാജ്‌ എംഎല്‍എയ്‌ക്കു പുറമെ നടന്‍ നിവിന്‍ പോളി, ജോണ്‍ഫെര്‍ണാണ്ടസ്‌ എംഎല്‍എ, ജില്ലാ കളക്‌ടര്‍ കെ മുഹമ്മദ്‌ വൈ സഫീറുള്ള, മുന്‍മന്ത്രി ബിനോയ്‌ വിശ്വം തുടങ്ങിയവരും പരിസ്ഥിതി ദിനത്തില്‍ പികെഎം ഓഡിറ്റോറിയം പരിസരത്ത്‌ വൃക്ഷത്തൈ നട്ടു. വൃക്ഷവത്‌കരണപരിപാടിയോടനുബന്ധിച്ച്‌ ശതാബ്ദി ആഘോഷിക്കുന്ന ജ്ഞാനോദയം സഭയുടെ 100 വര്‍ഷം 100 മരം പദ്ധതി പൂര്‍ത്തീകരണച്ചടങ്ങും സംഘടിപ്പിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ്‌ എംഎല്‍എ പദ്ധതി പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. ചിറക്‌ തളരുമ്പോള്‍ വന്നിരിക്കാന്‍ ചില്ലയില്ലെങ്കില്‍ എന്തിനാണ്‌ പറന്നുനടക്കാനാകാശം എന്ന വാട്ട്‌സ്‌ അപ്‌ സന്ദേശം ഓര്‍മിപ്പിച്ചു കൊണ്ടാണ്‌ നിവിന്‍ പോളി പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിച്ചത്‌. വരും തലമുറയ്‌ക്കായുള്ള നമ്മുടെ കരുതലാണ്‌ നട്ടുപിടിപ്പിക്കുന്ന ഓരോ വൃക്ഷവും എന്ന്‌ നിവിന്‍ പോളി പറഞ്ഞു. പരിസ്ഥിതി നശിപ്പിക്കുന്നതിലൂടെ മനുഷ്യന്‍ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയാണെന്ന്‌ മുന്‍മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു. വിദ്യാര്‍ത്ഥികളെയും സന്നദ്ധസംഘടനകളെയും ഉള്‍പ്പെടുത്തിയാണ്‌ വൃക്ഷവത്‌കരണം പദ്ധതി നടപ്പാക്കുന്നതെന്ന്‌്‌ ജില്ലാ കളക്‌ടര്‍ കെ മുഹമ്മദ്‌ വൈ സഫീറുള്ള പറഞ്ഞു. ജ്ഞാനോദയം സഭ പ്രസിഡണ്ട്‌ എ ആര്‍ ശിവജി അദ്ധ്യക്ഷനായിരുന്നു. ജ്ഞാനോദയം സ്‌കൂളില്‍ നിന്നും ഇടക്കൊച്ചി ഗവ ഹൈസ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. 2016-ലെ വനമിത്ര പുരസ്‌കാരം സെന്റ്‌ പോള്‍സ്‌ കോളേജ്‌ അധികൃതര്‍ നിവിന്‍പോളിയില്‍ നിന്ന്‌ എറ്റുവാങ്ങി. വനം വകുപ്പ്‌ അഡീഷണല്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വൈശാഖ്‌ ശശികുമാര്‍, സോഷ്യല്‍ ഫോറസ്‌ട്രി അസിസ്റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ കെ ജെ മാര്‍ട്ടിന്‍ ലോവല്‍, കൊച്ചി നഗരസഭാ കൗണ്‍സിലര്‍മാരായ പ്രതിഭ അന്‍സാരി, കെ.ജെ. ബേസില്‍, ജ്ഞാനോദയം സഭ സെക്രട്ടറി കെ ആര്‍ ഗിരീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍ എന്നിവര്‍ പങ്കെടുത്ത പരിസ്ഥിതി ദിന ഘോഷയാത്രയും സംഘടിപ്പിച്ചു. ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ ഡര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിസ്ഥിതിദിന പരിപാടികള്‍ അശോകതൈ നട്ടുകൊണ്ട്‌ ജില്ലാ കളക്‌ടര്‍ കെ മുഹമ്മദ്‌ വൈ സഫീറുള്ള ഉദ്‌ഘാടനം ചെയ്‌തു. ഡിടിപിസി സെക്രട്ടറി എസ്‌ വിജയകുമാര്‍, അംഗം പി അര്‍ റനീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. കണയന്നൂര്‍ താലൂക്ക്‌ ഓഫീസ്‌ പരിസരത്ത്‌ നടന്ന പരിസ്ഥിതി ദിനാചരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ്‌ ജൂവല്‍ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഇറിഗേഷന്‍ കനാല്‍ സെക്ഷന്‍ ഓഫീസര്‍ എന്‍ കൃഷ്‌ണപ്രസാദ്‌, പെന്‍ഷന്‍ പേയ്‌മെന്റ്‌ ട്രഷറി ഓഫീസര്‍ എ എന്‍ ബാബുസേനന്‍ എന്നിവര്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...