വാര്‍ത്തകള്‍

06
Jun

ജില്ലയില്‍ 3.75 ലക്ഷം വൃക്ഷതൈകള്‍ നട്ടു പരിസ്ഥിതി സംരക്ഷണം ജീവിത്തതിന്റെ ഭാഗമാക്കണം : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍

മനുഷ്യജീവിതവുമായി മരത്തിന് അഭേദ്യമായ ബന്ധമുളളതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിത്തിന്റെ ഭാഗമാക്കണമെന്ന് കര്‍ഷക വികസന കര്‍ഷക ക്ഷേമവകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വനം വന്യജീവി വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച നന്മമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണം നമ്മുടെ പാരമ്പര്യമാണ്. ആയൂര്‍വേദം, വൃക്ഷായൂര്‍വേദം മുതലായവ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. ആ രീതിയില്‍ നമ്മള്‍ പ്രകൃതിയുമായി ഇടപഴകീയിരുന്നു. പക്ഷെ ആ ശാസ്ത്രബോധം നമുക്കിപ്പോള്‍ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാനാണ് ഹരിതകേരളം പോലുളള പദ്ധതികള്‍ ജനകീയ പങ്കാളിത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിലൂടെ 10000 കണക്കിന് കുളങ്ങളും തണ്ണീര്‍ത്തടങ്ങളും വീണ്ടെടുക്കാനായി. നദികളെ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. ഒരു കോടി വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഈ പരിസ്ഥിതി ദിനം നാം അചരിക്കുന്നത്. എന്നാല്‍ ഹരിതകേരളം പദ്ധതി പ്രകാരം 3 കോടിയോളം വൃക്ഷത്തൈ നടാന്‍ ഉദ്ദ്യേശിക്കുന്നു. 68 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ സന്നദ്ധ സംഘടനകളു മറ്റും ഉല്‍പാദിപ്പിക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചതായും അദ്ദേഹം അറിയിച്ചു. മരം എത്ര നട്ടു വെന്നല്ല കാര്യം അത് സംരക്ഷിക്കുന്നതിലാണ് കാര്യം. നടുന്ന വൃക്ഷത്തൈകളെല്ലാം സംരക്ഷിക്കണമെന്നും കൂട്ടത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ അന്തരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ഒന്‍പതു കോടി പത്തു ലക്ഷം രൂപ അനുവദിച്ച കാര്യവും അദ്ദേഹം അറിയിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെയും എന്റെ മരം പദ്ധതിയുടെയും ജില്ലാ തല ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. നമ്മുടെ പഴയ പകൃതി വീണ്ടെടുക്കാനുളള ജനകീയ പദ്ധതിയാണ് ഹരിതകേരളം ഉള്‍പ്പെടെയുളള പദ്ധതി. വിദ്യാര്‍ത്ഥി സമൂഹം ഉള്‍പ്പെടയുളള വന്‍ ജനസമൂഹം ഈ പദ്ധതികളെ സ്വീകരിച്ചു കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. ഇത് പ്രകൃതിയെയും ആരോഗ്യത്തേയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിനൊരു പറനെല്ല് പദ്ധതി സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പുസ്തക കോര്‍ണര്‍ പദ്ധതി, പ്ലാതൈ വിതരണ പദ്ധതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബോയ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ രണ്ടു മന്ത്രിമാര്‍ പത്തോളം വൃക്ഷത്തൈകള്‍ നട്ടു. അഡ്വ കെ രാജന്‍ എം.എല്‍.എ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ്, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, ഡോ. ജിജൂ പി.അലക്‌സ്, ഡി.ഡി.പി ആര്‍.രാജ്പ്രദീപ്, ഡി.ഡി.ഇ കെ.സുമതി, ഹെഡ്മിസ്ട്രസ് കെ.ബി.സൗദാമിനി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് എ.എം.സുനില്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ എ.ജയമാധവന്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം 3.75 ലക്ഷം വൃക്ഷതൈകളാണ് നടുന്നത്. പ്ലാവ്, നെല്ലി, മഹാഗണി, കണിക്കൊന്ന, നീര്‍മരുത്, ആര്യവേപ്പ്, കുമ്പിള്‍, സീതപ്പഴം, പേരി തുടങ്ങിയവയാണ് നടുന്ന വൃക്ഷത്തൈകള്‍. അയ്യന്തോള്‍ കളക്ടറേറ്റില്‍ എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍ വൃക്ഷതൈ നട്ടു. ഡെപ്യൂട്ടി കളക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ പങ്കാളികളായി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...