വാര്‍ത്തകള്‍

30
May

മൂന്നുവര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വസ്ഥിതിയിലെത്തിക്കും: ഡോ. തോമസ് ഐസക്

vart1മൂന്നു വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ വരട്ടെ ആര്‍ പുഴ നടത്തത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി വിശദപദ്ധതിരേഖ തയാറാക്കുകയും അടുത്ത ബജറ്റില്‍ പണം അനുവദിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തും പ്രത്യേക വരട്ടാര്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്തുമാകും വിശദപദ്ധതി രേഖ തയാറാക്കുക. ആദ്യ ഘട്ടത്തിന്റെ ഭാഗമായി കാലവര്‍ഷത്തില്‍ നദിയില്‍ ഒഴുക്ക് ഉറപ്പാക്കുന്നതിനായി കാടും ചവറുകളും നീക്കം ചെയ്തു കഴിഞ്ഞു. രണ്ടാംഘട്ടമായി പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി കയ്യേറ്റം കണ്ടെത്തി നദിയെ വേര്‍ തിരിക്കും. മൂന്നാംഘട്ടമായി വരുന്ന വേനല്‍ക്കാലത്ത് വരട്ടാറിലെ അശാസ്ത്രീയമായ ചപ്പാത്തുകള്‍ പൊളിക്കുകയും പകരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കും. നദിയിലെ ചെളിയും മണലും എത്രമാത്രം നീക്കം ചെയ്യണമെന്ന് ശാസ്ത്രീയ പരിശോധന നടത്തി നടപടിയെടുക്കും. മണ്ണെടുക്കാനല്ല, വെള്ളമൊഴുക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. വരട്ടാറിനെ ജല സമൃദ്ധമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നീര്‍ത്തട പദ്ധതി നടപ്പാക്കും. ഡോ. അജയ കുമാര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വേനല്‍ക്കാലത്തും വെള്ളമൊഴുകുന്ന നദിയായി വരട്ടാറിനെ മാറ്റുകയാണ് ലക്ഷ്യം. നദീതീരത്തുകൂടെ നടക്കുന്നതിന് നടപ്പാത സൗകര്യമൊരുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംരക്ഷണ പ്രവര്‍ത്തനത്തിനാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനു കൂടിയാണ് വരട്ടാര്‍ പദ്ധതിയിലൂടെ തുടക്കമാകുന്നത്. വരട്ടാര്‍ പുനരുജ്ജീവനത്തിലൂടെ പമ്പയുടെ മൃതപ്രായമായ 18 കിലോമീറ്റര്‍ പ്രദേശമാണ് പുനരുജ്ജീവിപ്പിക്കുന്നത്. വിജയിച്ചു കഴിഞ്ഞേ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളു. അശാസ്ത്രീയമായ ചപ്പാത്തുകള്‍ നിര്‍മിച്ചിരിക്കുന്നത് നദിയോടുള്ള കടുംകൈയാണ്. ഇതുമൂലമാണ് നദി വറ്റി വരണ്ടു പോയത്. ഒരു നദീ തടത്തില്‍നിന്ന് മറ്റൊരു നദീ തടത്തിലേക്ക് ഒഴുകിയിരുന്ന അപൂര്‍വ പ്രതിഭാസമാണ് വരട്ടാര്‍. പക്ഷേ, ഇന്ന് വരട്ടാര്‍ തോടു പോലെയായി. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ പരമാവധി ജനങ്ങളെ പങ്കാളികളാക്കും. വരട്ടാര്‍ വീണ്ടുമൊഴുകണമെന്ന് ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനം പൊതുസമൂഹം വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ വരട്ടെ ആര്‍ പുഴ നടത്തത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ മാത്രമേ വരട്ടാര്‍ പുനരുജ്ജീവനം ഫലപ്രദമായി നടത്താന്‍ കഴിയു. ജനങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ച്, ഉദ്യോഗസ്ഥര്‍ ഒപ്പം ചേര്‍ന്ന് ജലസുരക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. വരട്ടാര്‍ പുനരുജ്ജീവിപ്പിച്ച് നിലനിര്‍ത്തണമെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് പുഴനടത്തം. വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് എംഎല്‍എമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പത്തനംതിട്ട, ആലപ്പുഴ കളക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും മികച്ച പ്രവര്‍ത്തനമാണ് നടന്നിട്ടുള്ളത്. സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വലിയ പിന്തുണയാണ് ലഭിച്ചത്. മാതൃകാപരമായ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജലസുരക്ഷാ പരിപാടികള്‍ നടപ്പാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എംഎല്‍എ, വീണാ ജോര്‍ജ് എം.എല്‍.എ, കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എം.എ, ഹരിതകേരളം വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍.. സീമ, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...