വാര്‍ത്തകള്‍

22
May

‘വരട്ടെ ആറ് ‘: ജലമൊഴുകാന്‍ ജനമൊഴുകും

vareചെങ്ങന്നൂര്‍: വരട്ടാര്‍ പുനരുജ്ജീവനത്തിന് തുടക്കംകുറിച്ച് 29ന് നടക്കുന്ന ‘വരട്ടെ ആറ്’ പുഴനടത്തം വമ്പിച്ച ജനകീയ കൂട്ടായ്മയാകും. ചെങ്ങന്നൂര്‍ നഗരസഭയില്‍ ചേര്‍ന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത കണ്‍വെന്‍ഷനിലാണ് തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയില്‍ കുടുംബശ്രീയുടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. പുഴനടത്തത്തിന്റെ പ്രചാരണാര്‍ത്ഥം 26ന് കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നിരീക്ഷണനടത്തവും വിളംബരജാഥയും നടക്കും. വഞ്ചിപ്പോട്ടില്‍ക്കടവില്‍നിന്ന് പ്രചാരണം ആരംഭിക്കും. പ്രചാരണയാത്രയ്ക്ക് മുന്നോടിയായി ആറ് കടന്നുപോകുന്ന അഞ്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ‘വരട്ടെ ആറ്’ ഗ്രാമസഭകള്‍ ചേര്‍ന്ന് 29ന് നടക്കുന്ന യാത്രയ്ക്ക് ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നാണ് തീരുമാനം. തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മയോടെ പുഴനടത്തത്തിന് വഴിയൊരുക്കും. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ നടത്തത്തിന് നേതൃത്വം നല്‍കും. കോയിപ്രം-ഇടനാട് അതിര്‍ത്തിയില്‍ വഞ്ചിപ്പോട്ടില്‍ക്കടവില്‍നിന്ന് രാവിലെ എട്ടിന് നടത്തം ആരംഭിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓതറ പുതുക്കുളങ്ങര പടനിലത്ത് ഉദ്ഘാടന പരിപാടി നടക്കും. യാത്രയില്‍ പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കും. ഭക്ഷണവും വെള്ളവുമെല്ലാം ഇലയിലോ ഗ്ലാസിലോ മാത്രം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന് തിരുവല്ല സബ് കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ചെയര്‍മാനായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. രണ്ട് ജില്ലകളിലെയും പഞ്ചായത്ത് സെക്രട്ടറിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കമ്മിറ്റി അംഗങ്ങളാണ്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം കമ്മിറ്റി നല്‍കും. കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ., കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ നിര്‍മല മാത്യൂസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ അനില്‍കുമാര്‍, ശ്രീലേഖാ രഘുനാഥ്, ജലജാ രവീന്ദ്രന്‍, മോന്‍സി കിഴക്കേടത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി.കെ.ബേബി, തിരുവല്ല സബ് കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ആലപ്പുഴ ഡെപ്യൂട്ടി കളക്ടര്‍ പി.എ.സ്വര്‍ണമ്മ, ഡോ. ആര്‍.അജയകുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...