വാര്‍ത്തകള്‍

18
May

നെയ്യാറിനെ ‘ഹരിതകേരള’ത്തില്‍ ഉള്‍പ്പെടുത്തി മാലിന്യമുക്തമാക്കുന്നു

നെയ്യാറിനെ മാലിന്യമുക്തമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. നെയ്യാറിന്റെ നാലുകിലോമീറ്ററോളം വരുന്നഭാഗം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അടിയന്തരമായി ഫണ്ട് അനുവദിക്കുമെന്ന് കെ.ആന്‍സലന്‍ എം.എല്‍.എ. അറിയിച്ചു.

നെയ്യാര്‍ മാലിന്യം നിറഞ്ഞതാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കര്‍മപദ്ധതികളൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച നെയ്യാര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രവും വിവിധ പരിസ്ഥിതി സംഘടനകളുമാണ് നെയ്യാര്‍ മലിനമാകുന്നതിനെക്കുറിച്ച് പഠനം നടത്തിയത്. കൂടാതെ മണലൂറ്റും ഇഷ്ടികക്കളത്തിലായുള്ള മണലെടുപ്പും ആറിന്റെ നാശത്തിന് കാരണമായി.

ആറിന്റെ കരകള്‍ സംരക്ഷിക്കുന്നതിന് പച്ചമുളകള്‍ നടുന്ന പദ്ധതിക്ക് പരിസ്ഥിതിദിനത്തില്‍ തുടക്കം കുറിക്കും. മാലിന്യം നെയ്യാറിലേക്ക് തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ ഡബ്ല്യു.ആര്‍.ഹീബ പറഞ്ഞു.

നെയ്യാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നെയ്യാര്‍ സംരക്ഷണസമിതിയുടെ ആവശ്യം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും വീടുകളിലും നിന്നുള്ള മാലിന്യം നെയ്യാറിലേക്ക് ഒഴുക്കുന്നതാണ് പ്രധാനമായും നെയ്യാര്‍ മലിനമാകുന്നതിനുള്ള കാരണമായി ചുണ്ടിക്കാട്ടുന്നത്.

ചിലയിടങ്ങളില്‍നിന്ന് കക്കൂസ് മാലിന്യം ഉള്‍പ്പെടെ നെയ്യാറിലേക്ക് എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. നെയ്യാര്‍ ജലം അറക്കുന്ന് പാലം മുതല്‍ അമരവിളവരെയുള്ള പ്രദേശം ഏറക്കുറെ നിറംമാറി കറുപ്പായി കഴിഞ്ഞു. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിനജലം കാരണം ആറിന്റെ സമീപത്ത് താമസിക്കുന്നവരില്‍ പലരും ത്വഗ്രോഗത്തിന്റെ പിടിയിലാണ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...