വാര്‍ത്തകള്‍

02
May

കാപ്പുകാട് റിസര്‍വോയറില്‍നിന്ന് പമ്പിങ് തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ 3 ദിവസത്തേക്ക് പമ്പിങ് നിയന്ത്രണം പിന്‍വലിച്ചു

കാപ്പുകാട് റിസര്‍വോയറില്‍നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിക്കാനുളള പമ്പിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ പമ്പിങ് വിജയകരമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പമ്പിങ് നടത്തുകയായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ച പമ്പിങ് നിയന്ത്രണം മൂന്ന് ദിവസത്തേക്ക് പിന്‍വലിച്ചതായി ജലവിഭവ മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. കാപ്പുകാട് സന്ദര്‍ശിച്ച് പമ്പിങ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു. മെയ് 15 കഴിഞ്ഞാല്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ഉറപ്പായപ്പോള്‍ 25 ശതമാനം പമ്പിങ് കുറയ്ക്കുകയായിരുന്നു. 25 ശതമാനംമാത്രമേ പമ്പിkappuങ് കുറച്ചുള്ളൂവെങ്കിലും ജലക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും ജലമെത്തിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നെയ്യാറില്‍നിന്ന് ജലമെടുത്ത് അരുവിക്കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതിനാലാണ് വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസത്തേക്ക് പമ്പിങ് നിയന്ത്രണം അവസാനിപ്പിക്കുന്നത്. മൂന്നുദിവസം കഴിഞ്ഞാല്‍ വീണ്ടും നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു.

ജലസേചന വകുപ്പിന്റെ ഒരു ഡ്രഡ്ജര്‍മാത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ പമ്പിങ് നടത്തുന്നത്. ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഒരു ഡ്രഡ്ജര്‍ അടുത്തദിവസം എത്തും. ആ ഡ്രഡ്ജറിന് പമ്പ്ചെയ്യാനുള്ള പൈപ്്ലൈനുകള്‍ സ്ഥാപിച്ചു. വാട്ടര്‍ അതോറിറ്റിയുടെ 100 ഹോഴ്സ്പവറിന്റെ രണ്ട് സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍ ഉടന്‍ സ്ഥാപിക്കും. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രണ്ട് പമ്പുകളും ഉടന്‍ എത്തിക്കും. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഡ്രഡ്ജറും ഉടന്‍ എത്തുന്ന ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഡ്രഡ്ജറും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് 100 ഹോഴ്സ്പവര്‍ പമ്പുകളുമുപയോഗിച്ച് മെയ് ആദ്യവാരത്തില്‍ത്തന്നെ ജലവിതരണം കാര്യക്ഷമമാക്കാനാവും. അതിനിടയില്‍ മഴകിട്ടിയാല്‍ ജലദൌര്‍ലഭ്യത്തിന്റെ രൂക്ഷത വീണ്ടും കുറയും.

നെയ്യാര്‍ഡാമില്‍നിന്ന് വലതുകരയും ഇടതുകരയും തുറന്നുവിടണമെന്ന ആവശ്യം ശക്തമായി. കുടിവെള്ളത്തിനാണ് ഏറ്റവും മുന്തിയ പരിഗണന. ജനങ്ങളുടെ മറ്റാവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഡ്രഡ്ജര്‍ ഇറക്കി ജലനിരപ്പ് ക്രമീകരിച്ചശേഷം കനാലുകളിലൂടെ ആവശ്യമായത്ര വെള്ളം തുറന്നുവിടും. നെയ്യാര്‍ ഡാമില്‍നിന്ന് വെള്ളം തുറന്നുവിടുന്നു എന്നതുകൊണ്ട് ജലഉപയോഗത്തില്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ലായെന്ന് കരുതരുതെന്നും ജലദുരുപയോഗം നടത്താതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പിനൊപ്പംനിന്ന വനം, വൈദ്യുതി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എംഡി എ ഷൈനാമോള്‍, വാട്ടര്‍ അതോറിറ്റി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാപ്പുകാട് റിസര്‍വോയറില്‍നിന്ന് പമ്പിങ് തുടങ്ങി

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...