വാര്‍ത്തകള്‍

18
Apr

ഇതാ, കാട്ടാക്കടയിൽ നിന്നൊരു ഹരിതകേരള മാതൃക

ktkdaതിരുവനന്തപുരം: കാട്ടാക്കടക്കാർക്ക് എത്ര കുളങ്ങളുണ്ടായിരുന്നു, എത്ര നീർച്ചാലുകൾ?- ആരും അന്വേഷിക്കാൻ മെനക്കെടാതിരുന്ന കാര്യം തിരക്കി ഒടുവിൽ ജനമിറങ്ങിയത് കൊടിയ വരൾച്ചയുടെ ദുരിതം നേരിട്ടനുഭവിച്ചപ്പോൾ. വെറുതെ കൗതുകത്തിന് ശേഖരിച്ചതല്ല ജലസ്രോതസ്സുകളുടെ കണക്കുകൾ. മരണാവസ്ഥയിലേക്ക് നീങ്ങുന്ന ജലാശയങ്ങളെ പഴയ സമൃദ്ധിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ആത്മാർത്ഥമായ ഇടപെടലാണ്. സ്ഥലം എം.എൽ.എ ഐ.ബി. സതീഷ് മുൻകൈയെടുത്തപ്പോൾ വകുപ്പുദ്യോഗസ്ഥരും തദ്ദേശ ജനപ്രതിനിധികളും പിന്നാലെ ചേർന്നു. ജലാശയത്തെ സമൃദ്ധിയോടെ നിലനിറുത്താൻ പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പദ്ധതികളെല്ലാം ഒരുമയോടെ സജീവമാകുന്ന മനോഹരമായ കാഴ്ചയാണ് ഈ ലോക ജലദിനത്തിന്റെ ആകർഷണം.

നെയ്യാർ ജലസേചന പദ്ധതിയുടെ 31 കിലോമീറ്ററോളം കനാൽ കടന്നുപോകുന്ന കാട്ടാക്കട മണ്ഡലത്തിൽ മഴയുടെ അളവും ഒപ്പം ഭൂഗർഭജലവിതാനവും വലിയതോതിൽ ഇടിയുന്ന ആശങ്കാജനകമായ അവസ്ഥയാണ്. 2015ൽ 2243 മില്ലിമീറ്ററായിരുന്ന മഴ 2016ൽ 1197 ആയി കുറഞ്ഞു. 2007ൽ തറനിരപ്പിൽ നിന്ന് 2.48 മീറ്റർ വരെ ആയിരുന്ന ഭൂഗർഭജലനിരപ്പ് കഴിഞ്ഞ ഏപ്രിലായപ്പോൾ 5.5 മീറ്ററിലേക്ക് താഴ്ന്നു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും കണക്കെടുത്തപ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് വെളിവായതെന്ന് ലാൻഡ് യൂസ്ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ പറയുന്നു. ഒരു കാലത്ത് 1416.58 ഹെക്ടർ നെൽപ്പാടമുണ്ടായിരുന്ന നാട്ടിൽ ഇന്നത് 125.27 ഹെക്ടറായി ചുരുങ്ങി. ഇതിൽതന്നെ നെൽവയലായി കിടക്കുന്നത് വെറും 104.92 ഹെക്ടർ. ബാക്കി 20.60ഹെക്ടറും തരിശായി കിടക്കുന്നു. 32.10 ഹെക്ടർ പ്രദേശം വയൽ നികത്തി നിർമിതിപ്രദേശമായി മാറി. 194.92 ഹെക്ടറിൽ വയൽ നികത്തി തെങ്ങ്, 353.13 ഹെക്ടറിൽ വയൽ നികത്തി വാർഷികവിളകൾ, 587.79 ഹെക്ടറിൽ വയൽ നികത്തി മിശ്രിതവിളകൾ, 123.37 ഹെക്ടറിൽ റബ്ബറാണ്. ഇവ വീണ്ടെടുക്കുക ഏറെക്കുറെ അസാദ്ധ്യം.

113.80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മണ്ഡലത്തിൽ 287 കിലോമീറ്ററോളം നീളത്തിൽ തോടുകൾ ഒഴുകുന്നു. ഊറ്റുകുഴികളും നീർക്കുളങ്ങളുമടക്കം ചെറുതും വലുതുമായ 314 കുളങ്ങളും 43,043 കിണറുകളുമുണ്ട്. കിണറുകളിൽ വറ്റിപ്പോയവ, വറ്റാത്തവ എന്നിങ്ങനെ തരംതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ജനപങ്കാളിത്തത്തോടെ നടത്തിയ സർവേ വഴിയാണ് ജലസ്രോതസ്സുകളുടെ കണക്കെടുപ്പ് തീർത്തത്. ഫീൽഡ് സന്ദർശനത്തിലൂടെ വിവരങ്ങളാരാഞ്ഞു. ജലസ്രോതസ്സുകളുടെ ചിത്രങ്ങൾ ശേഖരിച്ചു. എല്ലാം ക്രോഡീകരിച്ചും ഭാവിപരിപാടികൾ രൂപപ്പെടുത്തിയുമാണ് സമഗ്രമായ ജലവിഭവ പരിപാലനരേഖ തയാറാക്കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...