വാര്‍ത്തകള്‍

15
Apr

നാട് ഹരിതാഭമാക്കാന്‍ ജനകീയ കൂട്ടായ്മ

കൊല്ലം ജില്ലയെ ഹരിതാഭവും ശുചിത്വമാര്‍ന്നതുമായ നാടായി മാറ്റാനുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളുമായി ഹരിത കേരള മിഷന്‍ സജീവം. മാലിന്യവിമുക്ത ജില്ലയെന്ന ലക്ഷ്യ ത്തിനായി ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നു. ത്രിതല പഞ്ചായത്ത്, കൃഷി വകുപ്പ്, സന്നദ്ധ സംഘട നകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവയുടെ സഹ കരണത്തിലാണ് കൂട്ടായ പ്രവര്‍ത്തനം .

കുലശേഖരപുരം പഞ്ചായത്തില്‍ 15 വര്‍ഷമായി തരിശുകിടന്ന 14 ഏക്കര്‍ ഭൂമിയില്‍ വിവിധ കൃഷിയാരംഭിച്ചാണ് പദ്ധതിക്ക് തുടക്കമായത്. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. നാലേക്കറില്‍ എള്ള് കൃഷിയും 10 ഏക്കറില്‍ വിഷരഹിത പച്ചക്കറിയും ആരംഭിച്ചു. കൃഷിക്കായി തരിശുഭൂമി വിട്ടുനല്‍കിയ സ്വകാര്യവ്യക്തിയെ മന്ത്രി ആദരിച്ചു. ഭുമി ഒരുക്കുന്നതില്‍ തൊഴിലുറപ്പ് തൊഴിലാളികളും കാര്‍ഷിക കര്‍മസേനയും മുന്നിട്ട്നിന്നു. പുന്നക്കുളം ഗ്രാമജ്യോതി ജൈവ കര്‍ഷക സംഘത്തിലെ തൊഴിലാളികളാണ് പരമ്പരാഗത കൃഷി രീതിയും നൂതന കൃഷിരീതിയും ഉള്‍പ്പെടുത്തി തുടര്‍കൃഷി ചെയ്യുന്നത്. ജില്ലാ ആശുപത്രി പരിസരം വൃത്തിയാക്കുകയും കോര്‍പറേഷന്‍ തലത്തില്‍ ജനപങ്കാളിത്തത്തോടെ മെഗാ സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കുകയും mukചെയ്തു. തൃക്കടവൂരിലെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിസെന്റര്‍ ശ്രദ്ധേയമായി.

ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷനില്‍ പ്ളാസ്റ്റിക് വിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ പരിസരം ഉദ്യോഗസ്ഥര്‍ ശുചീകരിച്ചു. കോര്‍പറേഷനിലെ 55 വാര്‍ഡുകളിലും പൊതുസ്ഥല ശുചീകരണം നടന്നു. ഏല്ലാ വാര്‍ഡുകളിലും മാലിന്യകൂമ്പാര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പ്ളാസ്റ്റിക് ശേഖരണം, പ്രചാരണപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു. സ്കൂളുകളില്‍ മാലിന്യ നിര്‍മാര്‍ജന സന്ദേശമെത്തിച്ചു. ജില്ലയിലെ ഏല്ലാ മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കി ജൈവകൃഷി, മഴക്കുഴി നിര്‍മാണം, ബണ്ട് നിര്‍മാണം, കുളം, തോട്, കനാല്‍ എന്നിവ വൃത്തിയാക്കല്‍, മാലിന്യ നിര്‍മാര്‍ജനം എന്നിവ നടന്നു. വിവിധയിടങ്ങളില്‍ എയ്റോബിക് ബിന്‍ സ്ഥാപിച്ചു. പൊതുകിണറുകള്‍ വൃത്തിയാക്കിയും വൃക്ഷത്തെ നട്ടും ജനപ്രതിനിധികളും ബഹുജനങ്ങളും കൈകോര്‍ത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...